മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ചന്ദ്രബോസിന്‍െറ ബന്ധുക്കള്‍
text_fieldsതിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ചട്ടവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
തിങ്കളാഴ്ച രാവിലെ നിയമസഭയിലെ ഓഫിസിലത്തെി ബന്ധുക്കളാണ് ചന്ദ്രബോസിന്‍െറ ഭാര്യ ജമന്തിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത്.
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും നിസാം ജയിലില്‍ സുഖവാസത്തിലാണെന്ന് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ജയിലിനുള്ളില്‍ നിസാമിന് സുഖസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയില്‍ അധികൃതരുടെ ഒത്താശയോടെയാണ് നിസാം എതിരാളികളെ വിരട്ടുന്നത്. കേസില്‍ അനുകൂലവിധി നേടിയെടുക്കാന്‍ നിസാം ഏതറ്റംവരെയും പോകും. തനിക്കും കുടുംബത്തിനും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. ഉചിതനടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചന്ദ്രബോസിന്‍െറ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.