പിണറായി സർക്കാറിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചന്ദ്രബോസിന്‍റെ കുടുംബം
text_fieldsതിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ പിണറായി സർക്കാറിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചന്ദ്രബോസിന്‍റെ കുടുംബം. കേസിൽ തുടർ നടപടികളൊന്നും ഉണ്ടാവുന്നില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് സുഗമമായി നടന്നിരുന്നു. എന്നാല്‍ പിണറായി സര്ക്കാറിന്റെ കാലത്ത് കേസില്‍ തുടർ നടപടികളുണ്ടാകുന്നില്ലെന്ന് ചന്ദ്രബോസിന്‍റെ മകൻ മാധ്യപ്രവർത്തകരോട് പറഞ്ഞു.
കേസില്‍ അഡ്വ. സിപി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല മറുപടി ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രതി നിസാമിന് ജയിലില്‍ ആഢംബര സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നും കുടുംബം പരാതിപ്പെട്ടു. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ല നടപടികളും കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് സുഗമമായി നടന്നിരുന്നു എന്നാല്‍ പിണറായി സര്ക്കാറിന്റെ കാലത്ത് കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാവുന്നില്ല. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം പണം ഉപയോഗിച്ച് ജയിലില്‍ കുറ്റവാളികള്‍ക്ക് നിയമം മുഖേനെ ലഭിക്കുന്നതിലും ഉപരി സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍ നിന്നും ഇളവ് നേടി പുറത്തുവരാന്‍ കാണിച്ചുകൂട്ടുന്നതെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണെന്നും അമൽദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.