Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചന്ദ്രിക അക്കൗണ്ട്‌...

ചന്ദ്രിക അക്കൗണ്ട്‌ കേസ്; ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ.ഡി നോട്ടീസ്

text_fields
bookmark_border
Hyderali shihab thangal
cancel

കോഴിക്കോട്: ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട്‌ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ.ഡി നോട്ടീസ്. മറ്റന്നാൾ മൊഴിയെടുക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നൽകിയത്.

അതേസമയം, ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ ഹൈദരലി തങ്ങൾക്ക് ബന്ധമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി. ജലീലിന്‍റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിനും പാണക്കാട്​ തങ്ങൾ ഒരുനിലക്കും ഉത്തരവാദിയ​ല്ല. ഇത്​ സംബന്ധിച്ച രേഖ 'ചന്ദ്രിക'യുടെ ഫിനാൻസ്​ ഡയറക്​ടർ ഇ.ഡിക്ക്​ സമർപ്പിച്ചു. അതിൽ വ്യക്തത വരുത്താനായി അധികാരം ഡെലി​േഗറ്റ്​ ചെയ്​തിട്ടുണ്ടോയെന്ന്​ ഇ.ഡി ചോദിച്ചു. ദിവസം നിശ്ചയിച്ച്​ നോട്ടീസ്​ നൽകുകയും വന്ന്​ ചോദിക്കുകയും ചെയ്​തു. 2014 ൽത​െന്ന സർവ അധികാരങ്ങളും കൈമാറിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyHyderali Shihab Thangal
News Summary - chandrika account case ed notice to hyderali thangal
Next Story