Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 7:10 PM IST Updated On
date_range 14 Dec 2021 7:15 PM ISTസാമ്പത്തിക തിരിമറി: 'ചന്ദ്രിക' ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍
text_fieldsbookmark_border
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുൽ സമീർ അറസ്റ്റിൽ. പിരിച്ചെടുത്ത പി.എഫ് വിഹിതം അടച്ചില്ലെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു. കേസന്വേഷണത്തിനായി എേപ്പാൾ വിളിച്ചാലും ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലെ നിബന്ധന പ്രകാരമാണ് വിട്ടയച്ചത്.
2017 മുതല്‍ നൂറോളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story