ബിന്ദു അമ്മിണിക്കെതിരെയുള്ള സംഘ്പരിവാർ ആക്രമണത്തിൽ ഒന്നാംപ്രതി സർക്കാർ -ചന്ദ്രിക കൊയിലാണ്ടി
text_fieldsകോഴിക്കോട്: സമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെയുള്ള സംഘ്പരിവാർ അക്രമണത്തിൽ ഒന്നാം പ്രതി സർക്കാറാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി. ആക്രമണത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം സംഘ്പരിവാർ ആക്രമണം നടത്തുകയാണ്. ഓട്ടോ ഇടിച്ച് കൊല്ലാനുള്ള ശ്രമവും നടന്നിരുന്നു. അവർക്ക് സുപ്രീംകോടതി സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാത്ത സർക്കാറിന് ഇതിൽ ഉത്തരവാദിത്വമുണ്ട്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ശിക്ഷിക്കണം. ബിന്ദു അമ്മിണിക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്നും ചന്ദ്രിക കൊയിലാണ്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് മുബീന വാവാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഫസീല, ബൽകീസ് എന്നിവർ നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്‍റ് ജുമൈല നന്മണ്ട സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ജമീല പി.പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.