ഡി.സി.സി അധ്യക്ഷസ്ഥാനം; ആർക്കുവേണ്ടിയും സമ്മർദം ചെലുത്തിയിട്ടില്ല - ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് ആർക്കുവേണ്ടിയും സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. നാട്ടകം സുരേഷിെൻറ അടക്കം ആരുടെയും പേര് നിർദേശിച്ചിട്ടില്ല.
ഡൽഹിയിലെത്തിയത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നു. കുറച്ചുനാളായി തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു എന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കോട്ടയം ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് നാട്ടകം സുരേഷിെൻറ പേര് ഉമ്മൻ ചാണ്ടി നിർദേശിച്ചത് ചാണ്ടി ഉമ്മെൻറ സമ്മർദം മൂലമാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടകം സുരേഷിെൻറ പേരാണ് ആദ്യം ഉയർന്നുകേട്ടതെങ്കിലും യാക്കോബായ സഭാംഗമായ അഡ്വ. ഫിൽസൺ മാത്യൂസും കോട്ടയത്ത് സജീവ പരിഗണനയിലുണ്ടായിരുന്നു.
എന്നാൽ, അതുവരെ പ്രതികരിക്കാതിരുന്ന ഉമ്മൻ ചാണ്ടി അവസാന നിമിഷം സുരേഷിെൻറ പേര് നിർദേശിച്ചു. ഡി.സി.സി പട്ടിക പുറത്തുവന്ന ദിവസം ഡൽഹിയിലുണ്ടായിരുന്ന ചാണ്ടി ഉമ്മെൻറ ഇടപെടലാണ് സുരേഷിെൻറ പേര് നിർദേശിക്കാൻ കാരണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേരത്തേ കോട്ടയം ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് ചാണ്ടി ഉമ്മൻ വരുമെന്നും വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.