ചങ്ങനാശ്ശേരി നഗരസഭ തെരഞ്ഞെടുപ്പ് :വിപ്പ് ലംഘിച്ചത് പാര്‍ലമെൻററി പാര്‍ട്ടി ലീഡറിെൻറ നിർദേശപ്രകാരം–കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍
text_fieldsചങ്ങനാശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘനം നടത്തി വോട്ട് ചെയ്ത കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്ത്. യു.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി ലീഡറും കോണ്‍ഗ്രസില്‍നിന്നുള്ള മുന്‍ ചെയര്‍മാനുമായ സെബാസ്റ്റ്യൻ മാത്യു മണമേല്‍, മറ്റൊരു മുന്‍ ചെയര്‍മാൻ എം.എച്ച്. ഹനീഫ, കോണ്‍ഗ്രസ് നഗരസഭ അംഗം മാര്‍ട്ടിന്‍ സ്‌കറിയ, ഇപ്പോള്‍ നഗരസഭ വൈസ് ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം ഷൈനി ഷാജി എന്നിവര്‍ സെബാസ്റ്റ്യന്‍ മാത്യുവിെൻറ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ചെയര്‍മാന്‍ സ്ഥാനാർഥിയാകുന്ന സാജന്‍ ഫ്രാന്‍സിസിന് വോട്ട് ചെയ്യരുതെന്ന് തീരുമാനിച്ചത്. സാജന്‍ ഫ്രാന്‍സിസിനോട് വ്യക്തി വൈരാഗ്യമില്ലെന്നും പാര്‍ലമെൻററി പാര്‍ട്ടി ലീഡറിെൻറ നിർദേശത്തെ തുടര്‍ന്നാണ് വിപ്പ് ലംഘിച്ചതെന്നും കൗണ്‍സിലര്‍മാരായ ആതിര പ്രസാദും അനില രാജേഷും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭ കോണ്‍ഗ്രസ് നേതൃത്വം പട്ടികജാതി വിഭാഗത്തിൽപെട്ട തങ്ങളെ ഒറ്റുകൊടുത്ത ശേഷം പാര്‍ട്ടിക്ക് മുന്നില്‍ നല്ലപിള്ള ചമഞ്ഞ് കോണ്‍ഗ്രസിനെയും ജനങ്ങളെയും വഞ്ചിക്കുകയാണ്. ഇത്തരം ആളുകളെ സംരക്ഷിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു വരുന്നത്. പാർട്ടി ഉന്നത നേതൃത്വം തെളിവെടുപ്പും അന്വേഷണവും നടത്തി നീതിപൂര്‍വമായ നടപടിയെടുക്കണം. തങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നു. എന്നാല്‍ ഡി.സി.സിയില്‍ വിശ്വാസം നഷ്ടപ്പെട്ടു.
മുന്നണിയില്‍ ഭിന്നതയുണ്ടാക്കാനും സാജന്‍ ഫ്രാന്‍സിസിനെ ചെയര്‍മാനാക്കാതിരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. മുന്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ കോണ്‍ഗ്രസിലെ അംബിക വിജയന്‍ കാലാവധി കഴിഞ്ഞിട്ടും രാജിവെക്കാതെ ബജറ്റ് അവതരിപ്പിച്ചേപ്പാൾ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കരുതെന്നും നിർദേശം നല്‍കി. കോണ്‍ഗ്രസിലെ ഷൈനി ഷാജിയും സെബാസ്റ്റ്യന്‍ മാത്യുവും ചേര്‍ന്നാണ് ഇത് പറഞ്ഞത്. എന്നാല്‍, കൗണ്‍സില്‍ ഹാളില്‍ എത്തി ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ആതിര പ്രസാദിനെ ഫോണിൽ വിളിച്ച് ബജറ്റ് യോഗത്തില്‍ പങ്കെടുക്കാതെ കൗണ്‍സില്‍ ഹാളില്‍നിന്ന് ഇറങ്ങി മുന്‍ ചെയര്‍മാെൻറ വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്നുചേര്‍ന്ന യോഗത്തിലാണ് ഇടതു പിന്തുണയുള്ള സജി തോമസിന് വോട്ട് ചെയ്യണമെന്നു നിർദേശിച്ചത്. മാർച്ച് 26നായിരുന്നു അപ്പോൾ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചെങ്കിലും നിലപാടില്‍ മാറ്റമുള്ളതായി പറഞ്ഞില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം 12നാണ് തെരഞ്ഞെടുപ്പ് നടന്നത്.
സംരക്ഷണം ഉറപ്പുനല്‍കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങളെ കബളിപ്പിച്ചു.
അന്വേഷണം നടത്താതെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വൈസ് ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായും ഇരുവരും പറഞ്ഞു. കൗണ്‍സിലര്‍ സ്ഥാനം രാജിെവക്കില്ല, കോണ്‍ഗ്രസില്‍ തന്നെ തുടരും. കഴിഞ്ഞദിവസം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാെൻറ കാബിനില്‍ കയറിയതിനു സ്ഥലത്തുണ്ടായിരുന്ന സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ വംശീയമായി അധിക്ഷേപിച്ചതായും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.