െഎ.എ.എസ് തലത്തിൽ അഴിച്ചുപണി
text_fieldsതിരുവനന്തപുരം: സെക്രട്ടറി തലത്തിൽ വ്യാപക അഴിച്ചുപണി നടത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 12 സെക്രട്ടറിമാരെ മാറ്റി നിയമിച്ചതിനു പുറമെ പുതുതായി െഎ.എ.എസ് ലഭിച്ച ഒമ്പതുപേർക്ക് സുപ്രധാന തസ്തികകളിൽ നിയമനം നൽകുകയും ചെയ്തു. പുതുതായി നിയമനം ലഭിച്ചവർ:
ഷാനവാസ് എസ്. (ലോട്ടറി ഡയറക്ടർ), അബ്ദുൽ നാസര്‍ .ബി (എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമീഷണർ), ഡോ. ഡി. സജിത് ബാബു (അസാപ് സി.ഇ.ഒ), സുബാഷ് ടി.വി (വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടർ), അഞ്ജന എം (ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടിവ് അസിസ്റ്റൻറ്), ഡോ. പി.കെ. ജയശ്രീ (വിദ്യാഭ്യാസ മിഷന് സി.ഇ.ഒ), ഷീബ ജോർജ് (പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന വകുപ്പ് ഡയറക്ടർ), എച്ച്. ദിനേശൻ (തുറമുഖ വകുപ്പ് ഡയറക്ടർ), പി.കെ. സുധീര്‍ ബാബു (ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ).
മറ്റ് നിയമനങ്ങൾ
•പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാകും.
•തദ്ദേശ സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഇദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.
•വിനോദ സഞ്ചാര വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക്കിനെ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെ അധിക ചുമതല നല്‍കും.
•തൊഴിലും നൈപുണ്യവും അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിെല ചുമതലകള്‍ക്ക് പുറമെ ജല വിഭവ വകുപ്പിെൻറ അധിക ചുമതല കൂടി.
•റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് നിലവിെല ചുമതലകള്‍ക്ക് പുറമെ ജയിംസ് വര്‍ഗീസ് (എ.സി.എസ്)വിരമിക്കുന്ന മുറക്ക് പരിസ്ഥിതി വകുപ്പിെൻറ അധിക ചുമതല കൂടി.
•പട്ടിക വിഭാഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് ജയിംസ് വര്‍ഗീസ് വിരമിക്കുന്ന മുറക്ക് വനം വന്യജീവി വകുപ്പിെൻറ അധിക ചുമതല കൂടി.
•ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെൻററികാര്യ വകുപ്പിെൻറ അധിക ചുമതല കൂടി.
•പാര്‍ലമെൻററികാര്യ വകുപ്പ് സെക്രട്ടറിയായ ടി.ഒ. സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയാക്കും. ഇദ്ദേഹത്തിന് 01.12.2017 മുതല്‍ കായിക യുവജനകാര്യ വകുപ്പിെൻറ അധിക ചുമതല കൂടി.
•കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോകിനെ തദ്ദേശ വകുപ്പ് സ്പെഷല്‍ സെക്രട്ടറി വി.കെ. ബേബി വിരമിക്കുന്ന മുറക്ക് തദ്ദേശ വകുപ്പ് (അര്‍ബന്‍) സെക്രട്ടറിയാക്കും. ഇദ്ദേഹത്തിന് എ. അജിത് കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് തിരികെ പ്രവേശിക്കുന്നതുവരെ എ. ഷാജഹാന് വഹിക്കുന്ന തദ്ദേശ (റൂറല്‍) സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും.
•സഹകരണ സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിെല ചുമതലകള്‍ക്ക് പുറമെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്കി.
•കേന്ദ്ര ഡെപ്യൂട്ടേഷനില്‍ റബര്‍ ബോര്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടറായ എ. അജിത് കുമാറിനെ കാഡറില്‍ തിരികെ പ്രവേശിക്കുന്ന മുറക്ക് തദ്ദേശ (റൂറല്‍) സെക്രട്ടറിയായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.