സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് മാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് മാറ്റം. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരനെ പ്ലാനിങ് ആൻഡ് ഇക്കണോമിക്സ് അഫയേഴ്സ് അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറി അടക്കം അധിക ചുമതലകളുമുണ്ടാകും. നിലവിൽ പ്ലാനിങ് ആൻഡ് ഇക്കണോമിക്സ് അഫയേഴ്സിന്‍റെ അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പിന്‍റെ അഡീ. ചീഫ് സെക്രട്ടറിയാകും.
ധനവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന മുഹമ്മദ് വൈ. സഫറുല്ലയെ തദ്ദേശ വകുപ്പിലെ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഡി.ആർ. മേഘശ്രീയാണ് പുതിയ പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ. ട്രൈബൽ റീസെറ്റിൽമെന്‍റ് ആൻഡ് ഡെവല്മെൻറ് മിഷന്‍റെ (ടി.ആർ.ഡി.എം) അധിക ചുമതലയും മേഘശ്രീക്കുണ്ടാകും. മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയെ കേരള ജി.എസ്.ടി ജോയന്‍റ് കമീഷണർ ആയി നിയമിച്ചു.
ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയാണ് പുതിയ ഹൗസിങ് കമീഷണർ. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെയും തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി എക്സിക്യുട്ടിവ് ഓഫിസറുടെയും അധിക ചുമതലകളുമുണ്ടാകും. നിലവിലെ ഹൗസിങ് കമീഷണർ അർജുൻ പാണ്ഡ്യൻ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറാകും. ഫോർട്ട് കൊച്ചി സബ്കലക്ടർ പി. വിഷ്ണു രാജിനെ മരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീധന്യ സുരേഷാണ് പുതിയ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ. സാമൂഹിക സന്നദ്ധ സേന, കേരള യൂത്ത് ലീഡർഷിപ് അക്കാദമി എന്നിവയുടെ ഡയറക്ടർ ചുമതലക്കൊപ്പമാണ് പുതിയ നിയോഗം.
കോഴിക്കോട് സബ്കലക്ടർ വി. ചെൽസാ സിനി കൊച്ചിൻ കോർപറേഷൻ സെക്രട്ടറിയാകും. ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലാശ്രീയാണ് പുതിയ ഭൂജലവകുപ്പ് ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.