Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊങ്കൺ ട്രെയിനുകളുടെ...

കൊങ്കൺ ട്രെയിനുകളുടെ മൺസൂൺ സമയക്രമത്തിൽ മാറ്റം

text_fields
bookmark_border
train service
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ൺ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം. മ​ൺ​സൂ​ൺ കാ​ല സ​മ​യ​ക്ര​മ​ത്തി​ലാ​ണ് മാ​റ്റം. ജൂ​ൺ 10 മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ പു​തി​യ സ​മ​യ​ക്ര​മ​ത്തി​ലാ​കും സ​ർ​വി​സ്. ശ​നി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക്​ 1.25 നു​ള്ള എ​റ​ണാ​കു​ളം- നി​സാ​മു​ദ്ദീ​ൻ മം​ഗ​ള ല​ക്ഷ​ദ്വീ​പ്​ എ​ക്സ്​​പ്ര​സ്​ (12617) രാ​വി​ലെ 10.10ന് ​സ​ർ​വി​സ് ആ​രം​ഭി​ക്കും.

ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 7.15നു​ള്ള തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദ്ദീ​ൻ രാ​ജ​നാ​ധി എ​ക്സ്​​പ്ര​സ് ഉ​ച്ച​ക്ക്​ 2.40ന്​ ​പു​റ​പ്പെ​ടും. ഞാ​യ​ർ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ജ​ധാ​നി രാ​ത്രി 1.50ന്​ ​എ​ത്തും. രാ​ത്രി 11.35നാ​ണ്​ എ​ത്തി​യി​രു​ന്ന​ത്.

ഞാ​യ​ർ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള പു​ണെ എ​ക്​​സ്​​പ്ര​സ്​ 2.15ന്​ ​പു​റ​പ്പെ​ടും. 5.15 ആ​ണ്​ നി​ല​വി​ലെ സ​മ​യം. ബു​ധ​നാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 5.15ന്​ ​എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള എ​റ​ണാ​കു​ളം- നി​സാ​മു​ദ്ദീ​ൻ വീ​ക്ക്​​ലി സൂ​പ്പ​ർ ഫാ​സ്റ്റ്​ പു​ല​ർ​ച്ച 2.15ന്​ ​പു​റ​പ്പെ​ടും.

തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ രാ​വി​ലെ 9.10നു​ള്ള കൊ​ച്ചു​വേ​ളി- ച​ണ്ഡി​ഗ​ഢ്​​ സൂ​പ്പ​ർ ഫാ​സ്റ്റ്​ പു​ല​ർ​ച്ച 4.50ന്​ ​പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.10ന്​ ​​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു​ള്ള അ​മൃ​ത്​​സ​ർ വി​ക്ക്​​ലി സൂ​പ്പ​ർ ഫാ​സ്റ്റ്​ പു​ല​ർ​ച്ച 4.50ന്​ ​പു​റ​പ്പെ​ടും. വ്യാ​ഴാ​ഴ്ച​ക​ളി​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്ന്​ രാ​വി​ലെ എ​ട്ടി​നു​ള്ള ഹം​സ​ഫ​ർ സൂ​പ്പ​ർ ഫാ​സ്റ്റ്​ പു​ല​ർ​ച്ച 5.15ന്​ ​പു​റ​പ്പെ​ടും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 11.10ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടി​രു​ന്ന ഇ​ൻ​ഡോ​ർ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ രാ​വി​ലെ 9.10ന്​ ​പു​റ​പ്പെ​ടും. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.40ന്​ ​എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള മ​ഡ്​​ഗോ​വ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ ഉ​ച്ച 1.25ന്​ ​പു​റ​പ്പെ​ടും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ത്രി 7.30ന്​ ​മ​ഡ്​​ഗോ​വ​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സൂ​പ്പ​ർ​ഫാ​സ്റ്റ്​ രാ​ത്രി ഒ​മ്പ​തി​ന്​ പു​റ​പ്പെ​ടും.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​ത്രി 12.50ന്​ ​പു​റ​പ്പെ​ട്ടി​രു​ന്ന നി​സാ​മു​ദ്ദീ​ൻ വീ​ക്ക്​​ലി എ​ക്​​സ്​​പ്ര​സ്​ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.40ന്​ ​പു​റ​പ്പെ​ടും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​​ത്രി 8.25ന്​ ​എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ അ​ജ്​​മീ​റി​ലേ​ക്ക്​ പോ​കു​ന്ന മ​രു​സാ​ഗ​ർ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ വൈ​കു​ന്നേ​രം 6.50ന്​ ​പു​റ​പ്പെ​ടും.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​ന്​ തി​രു​​നെ​ൽ​വേ​ലി​യി​ൽ​നി​ന്നു​ള്ള ജാം​ന​ഗ​ർ എ​ക്സ്​​പ്ര​സ്​ പു​ല​ർ​ച്ച 5.15ന്​ ​പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.10ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ ഋ​ഷി​കേ​ശി​ലേ​ക്കു​ള്ള വി​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ പു​ല​ർ​ച്ച 4.50ന്​ ​പു​റ​പ്പെ​ടും. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.10ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു​ള്ള ഗ​രീ​ബ്​​ര​ഥ്​ രാ​വി​ലെ 7.45ന്​ ​പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonKonkan TrainsTimetable changre
News Summary - Change in Konkan Trains Monsoon Timetable
Next Story