പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം േഗ്രഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 206/20), തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ േഗ്രഡ് 2/ ഡ്രാഫ്ട്സ്മാൻ േഗ്രഡ് 2 (കാറ്റഗറി നമ്പർ 324/20) തസ്തികയിലേക്ക് 2021 ജൂലൈ 27 തീയതിയിലെ പരീക്ഷക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രമായ സെൻറർ നമ്പർ 1011 ഗവ. എച്ച്.എസ്.എസ് കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 102611-102910 വരെയുള്ളവർ എസ്.എം.വി മോഡൽ എച്ച്.എസ്.എസ്, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം. ഉദ്യോഗാർഥികൾ ഇതിനോടകംതന്നെ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.
പ്രമാണപരിശോധന
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സിസ്റ്റം അനലിസ്റ്റ് (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 64/19) തസ്തികയിലേക്ക് 2021 ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫിസിൽെവച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾ പ്രമാണങ്ങൾ സ്കാൻ ചെയ്ത് െപ്രാഫൈലിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും, അസ്സൽ പ്രമാണങ്ങൾ സഹിതം നേരിട്ട് ഹാജരാകേണ്ടതുമാണ്. ഉദ്യോഗാർഥികൾ കോവിഡ് േപ്രാട്ടോകോൾ പാലിക്കുകയും, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിട്ടൈസർ കരുതേണ്ടതുമാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് െപ്രാഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയായി നൽകിയിട്ടുണ്ട്.
പ്രായോഗിക പരീക്ഷ
സർക്കാർ അധീനതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിലെ ൈഡ്രവർ കം ഓഫിസ് അറ്റൻഡൻറ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 129/18) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 27, 28, 29, 30 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്തുെവച്ച് രാവിലെ ആറുമുതൽ പ്രമാണപരിശോധനയും തുടർന്ന് പ്രായോഗിക പരീക്ഷയും (ഠ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്, െപ്രാഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റിവ്/ക്വാറൈൻറീനിൽ ആയതുകാരണം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ പ്രസ്തുത തീയതിക്കോ അതിനു മുമ്പായോ കൃത്യമായ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. സാധുവായ അസ്സൽ ൈഡ്രവിങ് ലൈസൻസ്, ൈഡ്രവിങ് ലൈസൻസ് പർട്ടിക്കുലേഴ്സ്, െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, കോവിഡ് പോസിറ്റിവ് അല്ലെന്ന സത്യപ്രസ്താവന (നിശ്ചിത മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്) എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.