സംവരണമാറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെ ഒ.ബി.സിയിൽ അവസരം പരിമിതപ്പെടും
text_fieldsതിരുവനന്തപുരം: ക്രൈസ്തവ നാടാർ വിഭാഗ സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി നിലവിലെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ തൊഴിൽ-പഠനാവസരങ്ങൾ പരിമിതപ്പെടുത്തും. മൂന്ന് ശതമാനം മാത്രം സംവരണം മാത്രമാണ് നിലവിൽ പിന്നാക്ക വിഭാഗത്തിലെ 81 സമുദായങ്ങൾ ഉൾപ്പെടുന്ന ഒ.ബി.സിക്ക് പി.എസ്.സി നിയമനങ്ങളിലും വിദ്യാർഥി പ്രവേശനത്തിലും നൽകുന്നത്്.
ഇൗ മൂന്ന് ശതമാനമാണ് പുതിയ സമുദായങ്ങൾക്ക് കൂടി പങ്കുെവക്കേണ്ടിവരിക. നിലവിൽ നാടാർ വിഭാഗത്തിലെ ഹിന്ദു, എസ്.െഎ.യു.സി വിഭാഗങ്ങൾ പ്രത്യേക സംവരണ ശതമാനമുണ്ട്. ഇത് നിലനിർത്തിയാണ് മറ്റ് നാടാർ വിഭാഗങ്ങെള മുഴുവൻ ഒ.ബി.സി പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.നിയമസഭ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കൂടിയാണ് സർക്കാറിെൻറ തീരുമാനം.
ചില മണ്ഡലങ്ങളിൽ നാടാർ കൈസ്ര്തവ വിഭാഗത്തിന് സ്വാധീനമുണ്ട്. അവിടെ നേട്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് സൂചനകൾ. പിന്നാക്ക വിഭാഗ കമീഷനും അതിന് അനുകൂല റിപ്പോർട്ട് നൽകി. തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി മോസ്റ്റ് ബാക്ക്വേർഡ് കമ്യൂണിറ്റീവ് ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ പറഞ്ഞു.
നിലവിൽ മുന്നാക്ക (ഇ.ഡബ്ല്യു.എസ്) പരിധിയിൽ നാടാർ ൈക്രസ്തവ വിഭാഗങ്ങളുമുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ അതിൽനിന്ന് മാറും. 12 ക്രൈസ്തവ നാടാർ സമുദായങ്ങളാണ് ഒ.ബി.സി പട്ടികയിൽ വരികയെന്നാണ് വിവരം. 41 സമുദായങ്ങൾ വരുമെന്നാണ് പിന്നാക്ക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ പി.എസ്.സി നിയമനങ്ങളിൽ പിന്നാക്ക സമുദായങ്ങൾക്ക് 40 ശതമാനമാണ് സംവരണം. പത്ത് ശതമാനം പട്ടിക വിഭാഗത്തിനും. ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, വിശ്വകർമ, ധീവര, നാടാർ, പരിവർത്തിത ക്രൈസ്തവർ എന്നിവർക്കായി 37 ശതമാനം സംവരണമുണ്ട്. ബാക്കി 80 സമുദായങ്ങൾക്കാണ് മൂന്ന് ശതമാനം. 1979 വരെ ഇൗ വിഭാഗത്തിന് പത്ത് ശതമാനം സംവരണമുണ്ടായിരുന്നു.
1979ൽ വിശ്വകർമ സമുദായത്തിനും 1980ൽ ധീവരക്കും 1982ൽ നാടാർ സമുദായത്തിനുമായി ഏഴ് ശതമാനം വെട്ടിക്കുറച്ചു. 1982 മുതൽ ഒ.ബി.സിക്ക് മൂന്ന് ശതമാനമാക്കി. അന്ന് 63 സമുദായങ്ങളായിരുന്നു ഒ.ബി.സിയിൽ. പിന്നീട് സർക്കാറുകൾ മുന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട 17 സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.