പെൻഷൻ നിർണയ ഭേദഗതിയിൽ മാറ്റം
text_fieldsതിരുവനന്തപുരം: പെൻഷൻ നിർണയത്തിന് കൊണ്ടുവന്ന ഭേദഗതി ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവലിച്ചു.
ആറു മാസത്തിൽ താഴെയുള്ളത് ഒഴിവാക്കി ആറു മാസത്തിനു മുകളിലെ സർവിസ് ഒരു വർഷമായി കണക്കാക്കുന്ന രീതി തുടരും. മൂന്നു മുതൽ ഒമ്പതു മാസം വരെ അര വർഷ സർവിസും ഒമ്പതു മാസത്തിൽ കൂടിയാൽ മാത്രം ഒരു വർഷവുമായി കണക്കാക്കാനാണ് സർക്കാർ േഭഭഗതി കൊണ്ടുവന്നത്.
ഒമ്പതു വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 10 വർഷമായി കണക്കാക്കും. മിനിമം പെൻഷൻ ഇതോെട ലഭിക്കും. 29 വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 30 വർഷമായി കണക്കാക്കും. ഫുൾപെൻഷന് ഇതോടെ അർഹത വരും. 32 വർഷവും ഒരു ദിവസവുമുണ്ടെങ്കിൽ 33 വർഷമായി കണക്കാക്കി ഗ്രാറ്റ്വിറ്റി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.