11 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
text_fieldsതിരുവനന്തപുരം: 11 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു. നാഗർകോവിൽ പാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ ഭൂരിഭാഗവും പൂർത്തിയായ സാഹചര്യത്തിൽ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ട്രെയിനുകളുടെ റണ്ണിങ് സമയം കുറയ്ക്കുന്നതിനാണ് സ്റ്റേഷനുകളും സെക്ഷനുകളും അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ സമയക്രമം. ദക്ഷിണ റെയിൽവേയിൽ 17 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഇതിൽ 11 ട്രെയിനുകൾക്കാണ് കേരളത്തിലെ സ്റ്റേഷനുകളിൽ സമയമാറ്റമുള്ളത്.
16603 മംഗളൂരു-തിരുവനന്തപുരം മാവേലി: (ഏപ്രിൽ 14 മുതൽ )-സ്റ്റേഷൻ, എത്തിേച്ചരൽ /പുറപ്പെടൽ ക്രമത്തിൽ: തൃശൂർ- രാത്രി 12.22 /12.25), ആലുവ- 01.13 /01.15, എറണാകുളം -പുലർച്ച 02.00 /02.05 ചേർത്തല-02.36 /02.37, ആലപ്പുഴ- 02.55 /02.58, ഹരിപ്പാട് -03.24 /03.25
16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ: (ഏപ്രിൽ 14 മുതൽ )- ഗുരുവായൂർ-രാത്രി 11.20, പൂങ്കുന്നം-11.40 /11.41, തൃശൂർ- 11.44 /11.47 , ഇരിഞ്ഞാലക്കുട -12.07 /12.08 ചാലക്കുടി-12.14 /12.15, അങ്കമാലി- 12.29 /12.30, ആലുവ-12.40/12.42 ,എറണാകുളം ടൗൺ-01.01/01.03, എറണാകുളം ജങ്ഷൻ- 01.15 /01.20, ആലപ്പുഴ- പുലർച്ച 02.17/02.20, കായംകുളം - 03.03/03.05, കൊല്ലം- 03.42/03.45, തിരുവനന്തപുരം സെൻട്രൽ- രാവിലെ 05.15/05.20, നെയ്യാറ്റിൻകര 05.42/05.43.
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (ഏപ്രിൽ 14 മുതൽ) ഷൊർണൂർ-രാത്രി 10.50 /11.10 ), തൃശൂർ-11.53/11.55, എറണാകുളം ടൗൺ -1.10 /01.15
16723 െചെന്നൈ എഗ്മോർ -കൊല്ലം അനന്തപുരി എക്സ്പ്രസ്: (ഏപ്രിൽ 14 മുതൽ) പാറശ്ശാല- രാവിലെ 09.53/09.54, നെയ്യാറ്റിൻകര -10.06 /10.07, തിരുവനന്തപുരം -10.35 /10.40, വർക്കല-11.18/11.19, പരവൂർ- 11.30 /11.31, കൊല്ലം -12.10
12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (ഏപ്രിൽ 14 മുതൽ) തൃശൂർ-രാവിലെ 08.18 /08.20, എറണാകുളം ടൗൺ- 09.32/09.35
18189 ടാറ്റ നഗർ- എറണാകുളം ജങ്ഷൻ ബൈവീക്ക്ലി എക്സ്പ്രസ് (ഏപ്രിൽ 14 മുതൽ): തൃശൂർ -രാത്രി 12.12/12.15 , ആലുവ- 01.03/01.05, എറണാകുളം- 01.55
20923 തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (ഏപ്രിൽ 14 മുതൽ) -തിരുവനന്തപുരം- രാവിലെ 11.00 /11.05, കായംകുളം -ഉച്ചക്ക് 12.48/12.50
16343 തിരുവനന്തപുരം -മധുര അമൃത എക്സ്പ്രസ് (ഏപ്രിൽ 14 മുതൽ)- ഒറ്റപ്പാലം-പുലർച്ച 02.59 /03.00, പാലക്കാട് ജങ്ഷൻ -03.40/04.00, പാലക്കാട് ടൗൺ -04.13/04.15, കൊല്ലങ്കോട് 04.37 /04.38.
20931 കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ് (ഏപ്രിൽ 15 മുതൽ)- കൊല്ലം-ഉച്ചക്ക് 12.15/12.18, കായംകുളം- 12.48/12.50 , ആലപ്പുഴ- 1.25 /13.27
20909 കൊച്ചുവേളി - പോർബന്ദർ വീക്ക്ലി എക്സ്പ്രസ് (ഏപ്രിൽ 17 മുതൽ)- കൊല്ലം -ഉച്ചക്ക് 12.15 /12.18, കായംകുളം- 12.48 /12.50, ആലപ്പുഴ- 1.25/1.27
19577 തിരുനെൽവേലി - ജാംനഗർ ബൈവീക്ക്ലി എക്സ്പ്രസ് (ഏപ്രിൽ 18 മുതൽ)- പാറശ്ശാല-രാവിലെ 10.02/10.03, തിരുവനന്തപുരം- 11.00 /11.05, കൊല്ലം- ഉച്ച 12.15/12.18, കായംകുളം - 12.48 /12.50, ആലപ്പുഴ-1.25/1.27
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.