ട്രെയിനുകളുടെ സമയ മാറ്റം: പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍
text_fieldsകോഴിക്കോട്: ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടിലെ പാസഞ്ചർ ട്രെയിനുകളുടെ സമയ മാറ്റം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ ഡിവിഷനൽ റെയില്‍വേ അധികാരികളോട് ആവശ്യപ്പെട്ടു. 16608 കോയമ്പത്തൂര്‍- കണ്ണൂര്‍ ട്രെയിന്‍ സമയം മുന്നോട്ടും 06455 ഷൊര്‍ണൂര്‍- കോഴിക്കോട് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ പിന്നോട്ട് മാറ്റുകയും ചെയ്തു. കൂടാതെ, 6497 തൃശൂര്‍- കോഴിക്കോട് ട്രെയിന്‍ നിര്‍ത്തലാക്കി.
ഇതോടെ, വൈകുന്നേരം 3.50 മുതല്‍ ദീർഘമായ അഞ്ച് മണിക്കൂര്‍ നേരം കോഴിക്കോട് ഭാഗത്തേക്ക് ട്രെയിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം ദൈനംദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ഉൾപ്പെടുന്ന സാധാരണ യാത്രക്കാര്‍ വലിയ പ്രയാസത്തിലാണ്. രാവിലെ 7.30 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന 06496 നമ്പര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതോടെ നൂറ് കണക്കിന് യാത്രക്കാർ ബദൽ സംവിധാനമില്ലാതെ ദുരിതത്തിലായി.
ദൈനംദിന യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.രഘുനാഥ്, സെക്രട്ടറി ഫിറോസ് കോഴിക്കോട്, ട്രഷറർ പി.പി. അബ്ദുള്‍ റഹ്മാന്‍ എന്നിവർ അഡീഷനല്‍ ഡിവിഷണൽ റെയില്‍വേ മാനേജര്‍ സി.ടി. സക്കീര്‍ ഹുസൈന്‍, സീനിയര്‍ ഡിവിഷണൽ കമേഴ്സ്യല്‍ മാനേജര്‍ ഡോക്ടര്‍ അരുൺ തോമസ് എന്നിവർക്കാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.