Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ സർവിസിൽ...

ട്രെയിൻ സർവിസിൽ മാറ്റം, വഴി തിരിച്ചുവിടും; കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി

text_fields
bookmark_border
train service
cancel

പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുള്ളതിനാൽ ട്രെയിൻ സർവിസിൽ മാറ്റം വരുത്തി. ആഗസ്റ്റ് എട്ട്, 10 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസും എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്പ്രസും കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി പോടന്നൂർ-ഇരുഗൂർ വഴി തിരിച്ചുവിടും. പോടന്നൂരിൽ അധിക സ്റ്റോപ്പേജ് നൽകും.

ആഗസ്റ്റ് എട്ട്, 10 തീയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ എക്‌സ്പ്രസ് പോടന്നൂർ, കോയമ്പത്തൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. ആഗസ്റ്റ് രണ്ടിന് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെടുന്ന 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്‌പ്രസ് ഊട്ടുകുളിയിൽ അവസാനിപ്പിക്കും. ഊട്ടുകുളിക്കും പാലക്കാട് ടൗണിനുമിടയിൽ ട്രെയിൻ റദ്ദാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Railwaytrain service
News Summary - Change in train service; Coimbatore stop omitted
Next Story