ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsപാലക്കാട്: മധുര -തിരുപ്പരൻകുരം -തിരുമംഗലം സെക്ഷനിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി. ഈ മാസം ഒമ്പതുമുതൽ മാർച്ച് ഏഴുവരെ 16731 പാലക്കാട് ജങ്ഷൻ -തിരുച്ചെന്തൂർ എക്സ്പ്രസ് സർവിസും ഈ മാസം ഒമ്പതുമുതൽ മാർച്ച് ആറുവരെ 16732 തിരുച്ചെന്തൂർ -പാലക്കാട് ജങ്ഷൻ എക്സ്പ്രസ് സർവിസും പൂർണമായും റദ്ദാക്കി.
മാർച്ച് ഏഴിനുള്ള 16732 തിരുച്ചെന്തൂർ -പാലക്കാട് ജങ്ഷൻ എക്സ്പ്രസ് സർവിസ് തിരുച്ചെന്തൂരിനും മധുരക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി. 16343 തിരുവനന്തപുരം -മധുര അമൃത എക്സ്പ്രസ് ഈ മാസം എട്ടിനും 28നും (21 ദിവസം) മാർച്ച് മൂന്ന്, നാല് തീയതികളിലും (രണ്ടു ദിവസം) ദിണ്ടിഗൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
ദിണ്ടിഗലിനും മധുരക്കും ഇടയിൽ ഈ ദിവസങ്ങളിൽ ട്രെയിൻ ഓടില്ല. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ 16343 അമൃത എക്സ്പ്രസ് പാലക്കാട് ജങ്ഷനും മധുര ജങ്ഷനും ഇടയിൽ സർവിസ് നടത്തില്ല. ഈ മാസം ഒമ്പതുമുതൽ 28 വരെയും മാർച്ച് ഒന്ന്, നാല്, അഞ്ച് തീയതികളിലും 16344 മധുര -തിരുവനന്തപുരം അമൃത എക്സ്പ്രസ് വൈകീട്ട് 5.05ന് ദിണ്ടിഗലിൽനിന്നാണ് പുറപ്പെടുക.
മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ 16344 അമൃത എക്സ്പ്രസ് മധുര ജങ്ഷന് പകരം രാത്രി ഒമ്പതിന് പാലക്കാട്ടുനിന്നാണ് പുറപ്പെടുക. 16722 മധുര ജങ്ഷൻ -കോയമ്പത്തൂർ ജങ്ഷൻ ഡെയ്ലി എക്സ്പ്രസ് ഈമാസം ഒമ്പതുമുതൽ മാർച്ച് അഞ്ചുവരെ മധുരക്കും ദിണ്ടിഗലിനും ഇടയിൽ ഓടില്ല. മധുര ജങ്ഷന് പകരം ദിണ്ടിഗലിൽനിന്നാണ് ട്രെയിൻ രാവിലെ 08.45ന് പുറപ്പെടുക.
ഈ മാസം ഒമ്പതുമുതൽ മാർച്ച് നാലുവരെ 16721 കോയമ്പത്തൂർ ജങ്ഷൻ -മധുരൈ ഡെയ്ലി എക്സ്പ്രസ് ഡിണ്ടിഗലിനും മധുര ജങ്ഷനും ഇടയിൽ സർവിസ് നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.