സ്കൂൾ സമയമാറ്റം; സർക്കാറിനെതിരെ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ
text_fieldsസ്കൂള്‍ സമയം മാറ്റാനുള്ള ഖാദർ കമ്മിറ്റി ശിപാർശ സംസ്ഥാന സർക്കാർ തള്ളണമെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. മതപഠനത്തെ ബാധിക്കുന്നതാണ് ഖാദർ കമ്മിറ്റി ശിപാർശയെന്നും നിലവിലെ കേരളത്തിലെ വിദ്യാഭ്യാസരീതി മാതൃകാപരമാണെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ 'മീഡിയൺ' ചാനലിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ രീതികളിലേക്ക് സമയം മാറ്റുന്നത് സന്മാർഗപരമായ മതപഠനത്തെ ബാധിക്കുമെന്നും പൂക്കോട്ടൂർ വ്യക്തമാക്കി.
ഖാദര്‍ കമ്മിറ്റി ശിപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ നേരത്തെ പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30നുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂള്‍ സമയ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുമൂലം അന്നത്തെ സര്‍ക്കാര്‍ സമയമാറ്റ നിര്‍ദേശം പിന്‍വലിച്ചതാണെന്നും അതേ നിര്‍ദേശം വീണ്ടും കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കൂളുകളില്‍ ക്ലാസ് റൂം പഠനം രാവിലെ മുതല്‍ ഉച്ചവരെയാക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളില്‍ ഒന്ന്. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയാക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.