പൊലീസ് തലപ്പത്ത് അഴിച്ചുപണി; തച്ചങ്കരി ഹെഡ്ക്വാർേട്ടഴ്സ് എ.ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തിെൻറ ചുമതലയുള്ള എ.ഡി.ജി.പിയായും ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയായും നിയമിച്ചു. തീരദേശ പൊലീസിെൻറ എ.ഡി.ജി.പിയായി പ്രവർത്തിച്ചുവരുകയായിരുന്നു തച്ചങ്കരി. സുപ്രധാന നിയമനമാണ് ഇപ്പോഴത്തെ സ്ഥലം മാറ്റത്തിൽ തച്ചങ്കരിക്ക് ലഭിച്ചത്. പൊലീസ് ആസ്ഥാനത്ത് െഎ.ജിയായി നിയമിതനായ ബൽറാംകുമാർ ഉപാധ്യായ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷെൻറ എം.ഡിയുടെ അധിക ചുമതലയും വഹിക്കും.
നിലവിൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന പി. അനിൽകാന്തിനെ വിജിലൻസിൽ നിയമിച്ചു. ഇതോടെ വിജിലൻസിൽ രണ്ട് എ.ഡി.ജി.പിമാരായി. എറണാകുളം റേഞ്ച് െഎ.ജി പി. വിജയന് കോസ്റ്റൽ പൊലീസിെൻറ അധിക ചുമതല കൂടി നൽകി. ഷെഫിൻ അഹമ്മദിനെ സായുധ പൊലീസ് ബറ്റാലിയൻ ഡി.െഎ.ജിയായി നിയമിച്ചു.കലിരാജ് മേഹഷ്കുമാറിനെ റെയിൽവേ എസ്.പിയായും മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയായും ഹരിശങ്കറിനെ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറലായും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.