ടൂത്ത് ബ്രഷിലൂടെ കോവിഡ് പകരുമോ? നിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ
text_fieldsന്യൂഡൽഹി: കോവിഡ് വന്നപ്പോൾ ഉപയോഗിച്ച ടൂത്ത് ബ്രഷും ടംഗ് ക്ലീനറും വഴി അയാൾക്ക് വീണ്ടും രോഗം വരുമോ ? മറ്റുള്ളവരിലേക്ക് ഇത് വഴി രോഗം പകരുമോ. ഉയർന്നുവന്ന സംശയങ്ങൾക്ക് ആരോഗ്യവിദഗ്ധർ മറുപടിയെന്നോണം ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
കൊറോണ വൈറസ് ഇന്ത്യയിൽ ഭയാനകമായ തോതിൽ പടരുകയാണ്. ഒരിക്കൽ പോസിറ്റീവായ വ്യക്തി സുഖം പ്രാപിച്ച ശേഷം വീണ്ടും വരുന്ന സാഹചര്യമാണുള്ളത്. വാക്സിൻ ഫലപ്രദമാണെങ്കിലും ചില സാഹചര്യങ്ങളിൽ വാക്സിൻ എടുത്തവർ പോലും വീണ്ടും പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തിലാണ് കോവിഡ് പോസിറ്റീവാകുകയും സുഖം പ്രാപിക്കുകയും ചെയ്താൽ ഉടൻ തന്നെ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും (നാക്ക് വടിക്കാനുപയോഗിക്കുന്നവ) മാറ്റണമെന്ന് ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. ഇത് വഴി വീണ്ടും അണുബാധയ്ക്കുള്ള സാധ്യതകളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുക മാത്രമല്ല വീട്ടിൽ ഒരേ വാഷ്‌റൂം ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് രോഗം വരുന്നത് തടയാനും ഉപകരിക്കുമെന്നും അവർ പറയുന്നു.
സാധാരണയുണ്ടാകുന്ന പകർച്ച വ്യാധികൾ, ചുമ, ജലദോഷം എന്നിവ വന്നവരോട് സുഖപ്പെടുേമ്പാൾ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും മാറ്റാൻ നേരത്തെ തന്നെ ശുപാർശ ചെയ്യാറുണ്ടെന്ന് ഡെൻറൽ ഹെൽത്ത്കെയർ രംഗത്ത് വിദഗ്ദ്ധനായ ഡോ. ഭൂമിക മദൻ പറയുന്നു.
കോവിഡ് ബാധിച്ച ഒരാൾ ആദ്യ ലക്ഷണങ്ങൾ പ്രകടമായി 20 ദിവസത്തിന് ശേഷം ടൂത്ത് ബ്രഷും ടംഗ് ക്ലീനറും മാറ്റണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ടൂത്ത് ബ്രഷിൽ ഉൾക്കൊള്ളുന്ന ബാക്ടീരിയകളും വൈറസുകളും ശ്വാസകോശ അണുബാധയ്ക്ക് കാരണമായേക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഒരു പ്രതിരോധമെന്ന നിലയിൽ, വായിലെ വൈറസുകളെയും ബാക്ടീരിയകളെയും നിയന്ത്രിക്കുന്ന മൗത്ത് വാഷുകൾ ഉപയോഗിക്കാം. അതല്ലെങ്കിൽ ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും പ്രതിരോധം നൽകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനൊക്കെ പുറമെ എപ്പോഴും വായയുടെ ശുചിത്വം പാലിക്കുന്നതും, ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നതും മറ്റ് രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന ഘടകങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
രോഗബാധിതനായ ഒരാളുടെ ചുമ, തുമ്മൽ, സംസാരം, ചിരി തുടങ്ങിയ സന്ദർഭങ്ങളിൽ വായിൽ നിന്ന് പുറന്തള്ളുന്ന ചെറിയ ഉമിനീർ തുള്ളികളിലൂടെയാണ് വൈറസ് പ്രാഥമികമായി മറ്റൊരാളിലേക്ക് പടരുന്നത്. ഈ പശ്ചാത്തലത്തിൽ, രോഗം ബാധിച്ച വ്യക്തിയുടെ ടൂത്ത് ബ്രഷിലും ടംഗ് ക്ലീനറിലും വൈറസിെൻറ ഗണ്യമായ സാന്ദ്രത ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരേ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം വീണ്ടും അണുബാധയ്ക്ക് കാരണമാവുകയും മറ്റുള്ളവരെ ബാധിക്കാനുമിടയാക്കും.
വീട്ടിലെ ആർക്കെങ്കിലും കോവിഡ് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ടൂത്ത് ബ്രഷ്, ടംഗ് ക്ലീനർ മുതലായവ ഒരുമിച്ച് സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.