ഡിസ്ചാർജ് പ്രോേട്ടാകോളിൽ മാറ്റം; ലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ട
text_fieldsതിരുവനന്തപുരം: ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികൾക്ക് ഡിസ്ചാർജിന് ഇനി ആൻറിജൻ പരിശോധനയോ നെഗറ്റിവ് സർട്ടിഫിക്കറ്റോ വേണ്ട. രോഗബാധ സ്ഥിരീകരിച്ച് മൂന്നുദിവസം പൂർത്തിയാകുകയും മറ്റു ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ രോഗമുക്തി നേടിയതായി കണക്കാക്കാമെന്ന് ആരോഗ്യവകുപ്പിെൻറ പുതുക്കിയ ഡിസ്ചാർജ് മാർഗരേഖയിൽ പറയുന്നു.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ആരോഗ്യവിഭാഗത്തെ അറിയിച്ച് ചികിത്സ തേടണം.വിദഗ്ധ സമിതിയുടെയും സംസ്ഥാന മെഡിക്കൽ ബോർഡിെൻറയും നിർദേശം പരിഗണിച്ചും െഎ.സി.എം.ആറുമായി ചർച്ച നടത്തിയുമാണ് പുതിയ മാർഗനിർദേശങ്ങൾ.ഗുരുതരാവസ്ഥയുള്ള രോഗികളെ 14 ദിവസം പൂർത്തിയായി ആൻറിജൻ പരിശോധന നടത്തി നെഗറ്റിവ് ആയാലേ ഡിസ്ചാർജ് ചെയ്യൂ.
തുടർച്ചയായി മൂന്നുദിവസം ലക്ഷണങ്ങളില്ലാതിരിക്കണം. നെഗറ്റിവായാലും ആരോഗ്യം സാധാരണനിലയിലാകാത്തവരെ കോവിഡ് െഎ.സി.യുവിൽ പ്രവേശിപ്പിക്കണം. ആൻറിജനിൽ പോസിറ്റിവായാൽ നെഗറ്റിവാകുന്നതുവരെ ഒാരോ 48 മണിക്കൂറിലും പരിശോധന തുടരണമെന്നും മാർഗരേഖയിൽ പറയുന്നു.
നേരിയ ലക്ഷണങ്ങളുള്ളവർക്ക് മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണങ്ങളെല്ലാം ഭേദമായാൽ രോഗമുക്തി നേടിയതായി കണക്കാം. പനി, ശ്വാസംമുട്ട് തുടങ്ങിയവ പൂർണമായും മാറുകയും രോഗിക്ക് ഒാക്സിജൻ ആവശ്യകത ഇല്ലാതിരിക്കുകയും വേണം. ഡിസ്ചാർജ് ചെയ്താലും രോഗം സ്ഥിരീകരിച്ചതുമുതൽ 17 ദിവസം വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ െഎസൊലേഷനിൽ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.