കനത്തമഴയിൽ പാളത്തിൽ മണ്ണിടിഞ്ഞു; ട്രെയിനുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പൂർണമായും മറ്റ് ചിലത് ഭാഗികമായുമാണ് റദ്ദാക്കിയത്. ഇരണിയലിനും -കുഴിത്തുറക്കുമിടയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്.
16366 നാഗർകോവിൽ -കോട്ടയം ഏക്സ്പ്രസ്, 16127 ചെന്നൈ എഗ്മോൾ- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
16525 കന്യാകുമാരി - ബംഗ്ളുരു എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിൽ യാത്ര റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും.
16526 ബംഗ്ളുരു-കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും
16723 ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ് നാഗർകോവിലിൽ സർവീസ് അവസാനിപ്പിക്കും
16724 കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ് നാഗർകോവിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.