‘ചാഞ്ചാടി’ കേരള കോൺഗ്രസ് രാഷ്ട്രീയം
text_fieldsകോട്ടയം: നാല് പതിറ്റാണ്ടുകൾക്കുശേഷം കേരള കോൺഗ്രസ് സ്ഥാനാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിൽ അടിയൊഴുക്കും ചാഞ്ചാട്ടവും സജീവം. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റും സംസ്ഥാന ജന. സെക്രട്ടറിയുമെല്ലാം രാജിവെച്ചതിന് പിന്നാലെ മുൻ എം.എൽ.എ പി.എം. മാത്യു യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തിയതും മുൻ എം.പി പി.സി. തോമസ് കെ.എം. മാണിയുടെ വീട് സന്ദർശിച്ചതുമെല്ലാം രാഷ്ട്രീയ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
അതിനുപിന്നാലെ കേരള കോൺഗ്രസ്-എമ്മിൽനിന്നും കേരള കോൺഗ്രസിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചാട്ടമുണ്ടാകുമെന്ന നിലക്കാണ് കാര്യങ്ങൾ.
പി.എം. മാത്യു പാർട്ടിയുടെ ഭാഗമല്ലെന്ന് ജന.സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കുമ്പോൾ തനിക്കെതിരെ പാർട്ടിയിൽ ഒരുനടപടിയുമുണ്ടായില്ലെന്ന വിശദീകരണമാണ് മാത്യു നൽകുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെ അവസാനമുണ്ടായ സംഭവമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം എത്തിയത്.
പിറവം നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജില്‍സ് പെരിയപ്പുറമാണ് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചത്. ബുധനാഴ്ച നഗരസഭ പ്രദേശത്ത് പര്യടനം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജിനെ ജില്‍സ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.