വിയ്യൂർ ജയിലിൽ നിന്ന് ഇനി ടെലിവിഷൻ ചാനലും
text_fieldsതൃശൂർ: ഇന്ത്യയിൽ ഇതാദ്യമായി ജയിലിൽ നിന്നും ഒരു ചാനൽ സംപ്രേഷണം ആരംഭിക്കുന്നു. പേര് ‘ ഫ്രീഡം ചാനൽ’. അന്തേവാസികളെ പരിവർത്തന വിധേയമാക്കി ജയിൽ ആധുനികവത്കരണത്തിന് തു ടക്കമിട്ട വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തന്നെയാണ് ചാനലും വരുന്നത്. ജയിൽ ഉൽപന്നങ്ങളുടെ ബ്രാൻഡ് ആയി മാറിയ ഫ്രീഡം എന്ന പേരിൽ തന്നെയാണ് ചാനലും.
അവതാരകരും ഗായകരുമായി അന്തേവാസികളും ചാനലുകളിലൂടെ തിളങ്ങും ഇഷ്ടഗാനങ്ങള്‍, തടവുകാര്‍ നിര്‍മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി, ഡാന്‍സുകള്‍ എന്നിവയും കലാമൂല്യമുള്ള സിനിമകളും ചാനല്‍ സംപ്രേഷണം ചെയ്യും. ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ഒരാഴ്ച മുമ്പേ ഷൂട്ട് ചെയ്ത് എഡിറ്റിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി സ്ക്രീനിങ്ങിനു ശേഷം അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂെട ചാനല്‍ സംപ്രേഷണം ചെയ്യും.
ഇന്ത്യയിൽ ആദ്യമായി ജയിലിൽ നിന്ന് പ്രക്ഷേപണം തുടങ്ങിയ ഫ്രീഡം മെലഡി എന്ന റേഡിയോയും മികച്ച പരിപാടികളുമായി സജീവമാണ്. ഇതിെൻറയും അവതാരകരും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ തടവുകാര്‍ തെന്നയാണ്. മികച്ച സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ആധുനിക രീതിയിലാണ് റേഡിയോയുടെ പ്രവര്‍ത്തനം. ജയിലിലുള്ള എല്ലാ അന്തേവാസികള്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഒരേ സമയം ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് റേഡിയോ പ്രക്ഷേപണം നടത്തുന്നത്.
ജയിലുകളില്‍ ആദ്യമായി രൂപം കൊണ്ട മ്യൂസിക് ബാൻഡായ ഫ്രീഡം മെലഡിയും വിയ്യൂർ ജയിലിൽ നിന്നാണ്. ഫ്രീഡം ഫിലിം ക്ലബും ജയിലിൽ പ്രവർത്തിക്കുന്നു. ജയിലിൽ നടന്ന ചടങ്ങിൽ ഡി.ജി.പി ആർ. ശ്രീലേഖ ചാനലിെൻറ ലോഗോ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.