ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsമണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നടന്ന എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളായ ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ച് ആദ്യഘട്ടം കുറ്റപത്രത്തിൽ പറയുന്നുണ്ട്. ബി.ജെ.പി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 സാക്ഷികളുമുണ്ട്. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 143 സാക്ഷികളാണുള്ളത്. കേരളത്തെ നടുക്കിയ സംഭവമായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ നഗരത്തിന് സമീപം നടന്ന രണ്ട് കൊലപാതകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.