'നടന്നത് കൊടും ക്രൂരത, ഇരകൾ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു, ദൃശ്യങ്ങൾ പകർത്തി ആഘോഷിച്ചു'; കോട്ടയം നഴ്സിങ് കോളജ് റാഗിങ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
text_fieldsകോട്ടയം: കോട്ടയം സർക്കാർ നഴ്സിങ് കോളജ് റാഗിങ് കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം ഏറ്റുമാനൂർ കോടതിയിൽ സമർപ്പിക്കും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. കോളജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രത്തിൽ പറയുന്നത്.
സീനിയർ വിദ്യാർഥികളായ സാമുവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവരാണ് പ്രതികൾ. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് കൊടിയ പീഡനമാണ്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണി.
പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും ലഹരി ഉപയോഗത്തിന് ഇരകളായ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചുവെന്നുംകുറ്റപത്രത്തില്‍ പറയുന്നു.
ഒരു വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവാണ്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. റാഗിങ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാർഥികൾ മുമ്പ് കോളേജിൽ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവർക്കാർക്കും കേസിൽ പങ്കിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.