ചാരിറ്റി വിവാദം: രണ്ടു പേര്‍ക്കെതിരെ കേസ്; ഫിറോസ് കുന്നുംപറമ്പിലിൻെറ മൊഴിയെടുത്തു
text_fieldsമാനന്തവാടി: എടവകയിൽ കുട്ടിയുടെ ചികിത്സാ ഫണ്ട് ഫിറോസ് കുന്നംപറമ്പിൽ തട്ടിയെടുെത്തന്ന ആരോപണവുമായി രംഗത്തുവന്ന രണ്ടു പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി അബ്ദുൽ ഹക്കീം പഴയന്നൂര്‍, കോഴിക്കോട് സ്വദേശി അബ്ദുൽ സലീല്‍ എന്നിവർക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷ നിയമം 151 വകുപ്പ് പ്രകാരം കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. േഫസ്ബുക്ക് ലൈവില്‍ പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഇതിനിടയില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം മാനന്തവാടി പൊലീസ് ശനിയാഴ്ച ഫിറോസ് കുന്നുംപറമ്പിലിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍വെച്ച് ഇരുവരും ചെയ്ത ഫേസ്ബുക്ക് ലൈവിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റിയംഗങ്ങളും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ലോഡ്ജ് പരിസരത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലും സംഘവും ഇരുവരെയും സ്‌റ്റേഷനിലേക്ക് മാറ്റി. മഹല്ല് ഭാരവാഹികളോട് ക്ഷമാപണം നടത്തിയ ശേഷമാണ് പ്രശ്നത്തിന് ശമനം വന്നത്. എന്നാല്‍, പിന്നീടും ആരോപണ പ്രത്യാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് ശനിയാഴ്ച രാത്രി 10ഓടെ ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒരു മണിക്കൂർ നീണ്ട ലൈവില്‍ ഒരിടത്തുപോലും മഹല്ല് കമ്മിറ്റിയെ മോശപ്പെടുത്തിയിട്ടില്ലെന്നും ഫിറോസ് കുന്നുംപറമ്പിലിെൻറ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു സംഘം അക്രമാസക്തരായി വന്നതെന്നും ഹക്കീമും സലീലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.