ചാൾസ് ഇനി ചാക്കോച്ചനും സലോമിക്കും സ്വന്തം
text_fieldsകോതമംഗലം: ചാൾസ് ഇനി ചാക്കോച്ചനും സലോമിക്കും സ്വന്തം. തുണയയത് ശിശുക്ഷേമ സമിതയും പീസ് വാലിയും. ചാക്കോച്ചനും സലോമിക്കും ഈ ക്രിസ്മസ് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. കൈവിട്ടുപോയെന്ന് കരുതിയ തങ്ങളുടെ മകൻ ചാൾസിനെ തിരികെ തന്ന പീസ് വാലിക്കും ശിശു ക്ഷേമ സമിതിക്കും നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഈ ദമ്പതികൾ. ഏഴാം വയസ്സിലാണ് ചാൾസിനെ ഈ ദാമ്പതികൾ തങ്ങളുടെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്.
ബാല്യത്തിന്‍റെ കുറുമ്പും വൈകി കിട്ടിയ സ്നേഹവും പരസ്പരം ഉൾകൊള്ളാനാവാതെ വന്നപ്പോൾ വിദഗ്‌ധ ചികിത്സ തേടുകയായിരുന്നു കഴിഞ്ഞ ഏഴു വർഷമായി ഈ കുടുംബം. ദത്ത് നിയമങ്ങളും കുട്ടിയെ അകറ്റുമെന്ന സാഹചര്യത്തിൽ അവസാന ശ്രമം എന്ന നിലക്ക് ശിശു ക്ഷേമ സമിതി കുട്ടിയെ പീസ് വാലിയിലെ പരിചരണത്തിന് അയക്കുന്നത്.
പീസ് വാലിയിൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ കീഴിൽ കൃത്യമായ കൗൺസിലിംഗിലൂടെ ചാൾസും മാതാപിതാക്കളും പതിയെ പുതിയ ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ചികിത്സ പൂർത്തിയായതിനെ തുടർന്ന് ചാൾസ് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. അടിമാലി കൂമ്പൻപാറയിലെ ഫാത്തിമ മാതാ ചർച്ചിലെ ഇത്തവണത്തെ പാതിരാ കുർബാനക്ക് ചാക്കൊച്ചന്‍റെയും സലോമിയുടെയും കൈപിടിച്ച് ചാൾസമുണ്ടാവും. നഷ്ടപ്പെടുമെന്ന് കരുതിയ മകനെ കിട്ടിയതിന്‍റെ നിറഞ്ഞ ഓർമ്മകളാണ് ഇത്തവണത്തെ ക്രിസ്മസ് ഇവർക്ക് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.