ചാർേട്ടഡ് വിമാനം: മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ
text_fieldsദുബൈ: വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച മുതൽ വിമാന കമ്പനികൾ നേരിട്ട് അപേക്ഷ നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഇതോടെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് അപേക്ഷ നൽകാൻ കഴിയില്ല. എന്നാൽ, ഇവർക്ക് വിമാനക്കമ്പനികൾ വഴി അപേക്ഷ നൽകാൻ കഴിയും. യു.എ.ഇയിൽനിന്ന് വിമാനം ചാർട്ട് ചെയ്യുന്നവർ ഇൗ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് വാർത്തകുറിപ്പിൽ അറിയിച്ചു.
വിമാനക്കമ്പനികൾ അതത് സംസ്ഥാന സർക്കാറിനാണ് അപേക്ഷ നൽകേണ്ടത്. ഇതിെൻറ പകർപ്പ് എംബസിയിലോ കോൺസുലേറ്റിലോ നൽകണം. സംസ്ഥാനത്തിെൻറ അനുമതി ലഭിച്ചാൽ അതുമായി എംബസിയുടെേയാ കോൺസുലേറ്റിെൻറയോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ഇതും ലഭിച്ച ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ അപേക്ഷ നൽകേണ്ടത്. സംസ്ഥാനവും വിമാനകമ്പനികളും ചേർന്നായിരിക്കണം വിമാനങ്ങളുടെ ഷെഡ്യൂൾ തീരുമാനിക്കേണ്ടത്. സമയം തീരുമാനിച്ചാൽ സംസ്ഥാന സർക്കാർ ക്വാറൻറീൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വ്യാഴാഴ്ച മുതലാണ് പുതിയ ഉത്തരവ് നിലവിൽ വരുക. എന്നാൽ, നേരത്തേ അപേക്ഷിച്ച് അനുമതി ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അതേസമയം, നേരത്തേ അപേക്ഷിച്ച് അനുമതി ലഭിക്കാത്തവർ പുതിയ ഉത്തരവു പ്രകാരം അപേക്ഷ വീണ്ടും സമർപ്പിക്കണം. മേയ് ഏഴു മുതൽ ജൂൺ 20 വരെ 60,000 പേരാണ് വന്ദേഭാരത് മിഷൻ വഴി എയർ ഇന്ത്യ വിമാനത്തിലും ചാർേട്ടഡ് വിമാനത്തിലുമായി യു.എ.ഇയിൽ നിന്ന് ഇന്ത്യയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.