ചാവക്കാട് നാടൻ ബോംബ് പൊട്ടി; യുവാവ് കസ്റ്റഡിയിൽ
text_fieldsചാവക്കാട്: ഒരുമനയൂരിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ തൃശൂര്‍ കാളത്തോട് സ്വദേശിയും ഒരുമനയൂരില്‍ താമസക്കാരനുമായ ചേക്കുവീട്ടില്‍ അബ്ദുൽ ഷഫീഖിനെ (32) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ഒരുമനയൂര്‍ പഞ്ചായത്ത് ആറാം വാർഡ് മുത്തന്‍മാവ് ഇല്ലത്തെ പള്ളിക്ക് മുന്‍വശത്തുള്ള ശാഖ റോഡിലായിരുന്നു സംഭവം. പഴന്തുണിയിൽ പൊതിഞ്ഞ് വെള്ളാരങ്കല്ലുകള്‍ നിറച്ച നാടൻബോംബാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് കല്ലുകളുടെയും പഴന്തുണിയുടെയും കഷണങ്ങൾ ചിന്നിച്ചിതറി.
ബോംബെറിഞ്ഞത് താനാണെന്ന് അബ്ദുൽ ഷഫീഖ് പൊലീസിനോട് സമ്മതിച്ചു. സമാനരീതിയില്‍ ഇയാൾ മുമ്പും സ്ഫോടകവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും മണ്ണുത്തി, നെടുപുഴ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും ചാവക്കാട് പൊലീസ് അറിയിച്ചു.
പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, സംഭവസ്ഥലത്ത് കണ്ട വെള്ളാരങ്കല്ലുകളില്‍ വെടിമരുന്നിന്റെ ഗന്ധമുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ തൃശൂരില്‍നിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ കഴിഞ്ഞാണ് നാടൻബോംബാണെന്ന് സ്ഥിരീകരിച്ചത്. പിടിയിലായ ഷഫീഖിന്റെ വീട് ബോംബ് സ്ക്വാഡും പൊലീസും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തൃശൂരിൽനിന്നെത്തിയ ഡോഗ് സ്ക്വാഡിലെ നായ് സംഭവസ്ഥലത്തുനിന്ന് ഓടിയെത്തിയത് ഇയാളുടെ വീട്ടിലേക്കായിരുന്നു. വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സ്ഫോടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.