ചെക്ക് കേസ്: ജോണി സാഗരിക 40 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം കെട്ടി വെക്കണം
text_fieldsതൃശൂർ: രണ്ട് കോടി രൂപയുടെ ചെക്ക് കേസിൽ ജോണി സാഗരിക സിനിമ നിർമാണ കമ്പനി ഇടക്കാല നഷ്ടപരിഹാര സംഖ്യയായി 40 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് - 1 കോടതി ഉത്തരവിട്ടു. 60 ദിവസത്തിനകം തുക കെട്ടിവെക്കണമെന്നാണ് മജിസ്ട്രേറ്റ് എം.എൻ. മനോജിൻ്റെ ഉത്തരവ്.
തൃശൂർ വരാക്കര മഞ്ഞളി വീട്ടിൽ തോമസിൻ്റെ മകൻ ജിൻസ് തോമസ് നൽകി ഹർജിയിലാണ് ഉത്തരവ്. എറണാകുളത്ത് ജോണി തോമസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജോണി സാഗരിക പണം നിക്ഷേപിക്കുന്നവർക്ക് 25 ശതമാനം ലാഭവിഹിതം നൽകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ രണ്ട് കോടി രൂപ നിക്ഷേപിച്ചതെന്ന് ജിൻസ് ബോധിപ്പിച്ചു. എന്നാൽ കമ്പനി ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകിയില്ല. കമ്പനി നൽകിയ ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുകയില്ലാതെ മടങ്ങിയെന്നും ജിൻസ് ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.