വനിത പൊലീസുകാരുെട പ്രായം പരിശോധിച്ചെന്ന് വത്സൻ തില്ലേങ്കരി
text_fieldsകോഴിക്കോട്: സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിത പൊലീസുകാരുെട പ്രായം താൻ പരിശോധിച്ചെവന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരിയുെട െവളിപ്പെടുത്തൽ വിവാദത്തിൽ. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് വത്സന് തില്ലങ്കേരിയുടെ വിവാദ വെളിപ്പെടുത്തല്‍.
ചിത്തിരആട്ട വിശേഷദിവസം ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ 15 വനിത പൊലീസുകാരും 50 വയസ്സ് തികഞ്ഞവരാണെന്ന് താൻ ഉറപ്പാക്കിയിരുന്നു. ഇവരുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ നേരിട്ട് പരിശോധിച്ചു. വയസ്സ് ഉറപ്പാക്കിയശേഷമാണ് ഇവരെ സുരക്ഷക്കായി നിയോഗിച്ചത് -അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഡ്യൂട്ടിക്കെത്തിയ വനിത പൊലീസുകാരിൽ ഒരാളുടെ ഭർത്താവിന് 49 വയസ്സാണെന്ന് പ്രചാരണമുണ്ടായിരുന്നു. അതോടെ പൊലീസുകാരിയുടെ വയസ്സ് ഇതിലും കുറവായിരിക്കുമെന്ന അഭ്യൂഹം പരക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ താൻ ഉന്നത പൊലീസുകാരുമായി ബന്ധപ്പെട്ടശേഷമാണ് രേഖകൾ പരിശോധിക്കാൻ അവസരമുണ്ടായതെന്നും വത്സൻ തില്ലേങ്കരി വെളിപ്പെടുത്തി.
ശബരിമല പൊലീസിെൻറ പൂർണ നിയന്ത്രണത്തിലാണെന്ന മുഖ്യമന്ത്രിയുടെയടക്കം വാദങ്ങളെ ചോദ്യംെചയ്യുന്നതാണ് വത്സൻ തില്ലേങ്കരിയുെട പ്രസംഗത്തിലെ പരാമർശങ്ങൾ. അദ്ദേഹം പൊലീസിെൻറ മൈക്കിലൂടെ ആഹ്വാനംചെയ്ത് അണികളെ നിയന്ത്രിച്ചതും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതും പടിയിൽ പുറംതിരിഞ്ഞുനിന്നതും പ്രതിഷേധത്തിനിടയാക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വൻ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വനിത പൊലീസുകാരുടെ പ്രായം പരിശോധിച്ചെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തിയത്.
ചിത്തിരആട്ട വേളയിൽ ശബരിമലയില്‍ കാര്യങ്ങളൊന്നും പൊലീസ് നിയന്ത്രണത്തിലായിരുന്നില്ലെന്ന വാദം അടിവരയിടുന്നതാണ് തില്ലേങ്കരിയുടെ വാക്കുകൾ. നേരേത്ത ആരോഗ്യവകുപ്പിലെ വനിത ജീവനക്കാരുടെ പ്രായം പ്രതിഷേധക്കാർ പരിശോധിച്ചതിലും വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിനുതന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിൽ നിയമപാലകരുടെ പ്രായം പരിശോധിച്ചെന്ന വെളിപ്പെടുത്തൽ. അതേസമയം, പൊലീസിെൻറ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.