ചേകന്നൂർ കേസ്: തെളിയുന്നത് സി.ബി.െഎയുടെ വീഴ്ച
text_fieldsമലപ്പുറം: ചേകന്നൂർ മൗലവിയെ കാണാതായിട്ട് കാൽ നൂറ്റാണ്ട് തികയുേമ്പാൾ കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയും പുറത്തേക്ക്. കീഴ്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഒന്നാം പ്രതി ആലേങ്കാട് കക്കിടിപ്പുറം വി.വി. ഹംസയെ ഹൈകോടതി വെറുതെ വിട്ടതോടെ കോളിളക്കം സൃഷ്ടിച്ച മൗലവി തിരോധാനക്കേസ് വീണ്ടും വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കേസിെൻറ ചുരുൾ നിവർത്തുന്നതിൽ പ്രോസിക്യൂഷെൻറ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഹൈകോടതി വിധി.
കേസന്വേഷണം അട്ടിമറിച്ചെന്ന ചേകന്നൂർ കുടുംബത്തിെൻറ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അപ്പീൽ കോടതിയിൽനിന്നുണ്ടായ പരാമർശങ്ങൾ. മൗലവി മരിച്ചുവെന്നത് അനുമാനം മാത്രമാണെന്നാണ് ഹൈകോടതി നിരീക്ഷണം. ഒമ്പതു പ്രതികളിൽ എട്ടു പേരെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ രണ്ടര വർഷം മുമ്പ് നൽകിയ അപ്പീലിലാണ് പുതിയ വിധി.
25 വർഷത്തിനുശേഷവും പി.കെ. അബുൽ ഹസൻ മൗലവി (58) എന്ന ചേകന്നൂർ മൗലവിയുടെ ഭൗതികശരീരം എവിടെ മറവു ചെയ്തു എന്നതിനെകുറിച്ച ദുരൂഹത നിലനിൽക്കുകയാണ്. സി.ബി.െഎ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിെൻറ ഒന്നും കണ്ടെത്താനായില്ല. ഇതാണ് കുറ്റവാളികൾക്ക് രക്ഷയായത്.
1993 ജൂൈല 29ന് രാത്രിയാണ് എടപ്പാൾ കാവിൽപ്പടിയിെല വീട്ടിൽനിന്ന് മതപ്രഭാഷണത്തിനെന്നു പറഞ്ഞ് രണ്ടു പേർ ചേകന്നൂർ മൗലവിയെ വിളിച്ചിറക്കിക്കൊണ്ടുപോയത്. ജൂലൈ 31ന് ഭാര്യ ഹവ്വ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകിയതോടെ തുടങ്ങിയ അന്വേഷണം േലാക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ശേഷം സി.ബി.െഎ വരെ എത്തി. 1996 ആഗസ്റ്റ് രണ്ടിലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് സി.ബി.െഎ കേസ് ഏറ്റെടുത്തത്. അന്വേഷണം ശരിയായ വഴിക്ക് നീങ്ങുേമ്പാൾ സി.ബി.െഎ ഉദ്യോഗസ്ഥരെ മാറ്റിയതും പിന്നീട് തെളിവുകൾ അപ്രത്യക്ഷമായതും വിവാദങ്ങൾക്ക് തിരികൊളുത്തി.
വീട്ടിൽനിന്നിറക്കിക്കൊണ്ട് പോയതു മുതൽ കൊലപാതകം, മൃതദേഹം മറവുചെയ്യലും മാറ്റലുമടക്കം നാലു സംഘങ്ങളായാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് സി.ബി.െഎ കണ്ടെത്തൽ. മൃതദേഹം മറവു ചെയ്തതായി സംശയിച്ച പുളിക്കൽ ചുവന്നകുന്ന് മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 2010 സെപ്റ്റംബർ 29നാണ് വി.വി. ഹംസക്ക് വിചാരണകോടതി ശിക്ഷ വിധിച്ചത്. സി.ബി.െഎ വരെ അന്വേഷിച്ചിട്ടും കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതിൽ ചേകന്നൂരിെൻറ ബന്ധുക്കൾ കടുത്ത അമർഷത്തിലാണ്. ബി.ജെ.പിയടക്കം ചേകന്നൂർ കേസിെൻറ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും വഴിയിൽ ഉേപക്ഷിക്കുകയും ചെയ്തു.
പല കോണുകളിൽനിന്നുള്ള സമ്മർദം, കേസ് ഡയറികൾ കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകൾ കൈകാര്യം ചെയ്തതിലുള്ള വീഴ്ച ഇങ്ങനെ പല ഘടകങ്ങളും തിരിച്ചടിയായതായി അവർ പറയുന്നു. പ്രതികൾ നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടുന്നതായ തോന്നലുകൾക്കിടയിലും പരമോന്നത നീതിപീഠത്തിലാണ് ചേകന്നൂർ കുടുംബത്തിെൻറ അവസാന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.