Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേലക്കരയിൽ ഇടത്,...

ചേലക്കരയിൽ ഇടത്, യു.ഡി.എഫ് ക്യാമ്പുകളിൽ ഒരുപോലെ പ്ര​തീ​ക്ഷ

text_fields
bookmark_border
ചേലക്കരയിൽ ഇടത്, യു.ഡി.എഫ് ക്യാമ്പുകളിൽ ഒരുപോലെ പ്ര​തീ​ക്ഷ
cancel

തൃ​ശൂ​ർ: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ വി​ജ​യ-​പ​രാ​ജ​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്ത് മു​ന്ന​ണി​ക​ൾ. ഇടത്, യു.ഡി.എഫ് ക്യാമ്പുകൾ ഒരുപോലെ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ് ചേ​ല​ക്ക​ര​യി​ൽ വോ​ട്ടി​ങ്ങി​ൽ മു​ന്നി​ൽ. ഇ​വ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് മു​ന്ന​ണി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. 213103 വോ​ട്ട​ര്‍മാ​രി​ല്‍ 155077 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. ഇ​തി​ൽ 82757 പേ​രും സ്ത്രീ​ക​ളാ​ണ്- 74.42 ശ​ത​മാ​നം. ഇ​വ​രി​ലാ​ണ് മു​ന്ന​ണി​ക​ൾ വി​ജ​യ​പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കു​റ​വു​ണ്ടെ​ങ്കി​ലും വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ചി​ത്രം എ​ൽ.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് പ്ര​തി​ക​രി​ച്ച​ത്. 10000ത്തി​ന് മേ​ൽ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് സി.​പി.​എം കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ഞെ​ട്ടി​ച്ച​തു മു​ത​ൽ പ്ര​ചാ​ര​ണ​ത്തി​ല​ട​ക്കം മേ​ൽ​ക്കൈ നേ​ടി വ​ള​രെ​യേ​റെ മു​ന്നേ​റാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് സാ​ധി​ച്ചി​രു​ന്നു. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെന്ന് ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. ചി​ട്ട​യാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വെ​ച്ച​ത്. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ലും ര​മ്യ ഹ​രി​ദാ​സ് വി​ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ ഉ​റ​പ്പു​പ​റ​യു​ന്നു. വ​ർ​ധി​ച്ച സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യം ഏ​ക വ​നി​ത മ​ത്സ​രാ​ർ​ഥി​യാ​യ ര​മ്യ​ക്ക് ഗു​ണം ചെ​യ്യും എ​ന്ന​താ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ൻ.​ഡി.​എ ക്യാ​മ്പു​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ കൈ​വി​ടു​ന്നി​ല്ല. ഇ​ത്ത​വ​ണ ചേ​ല​ക്ക​ര​യി​ൽ ബി.​ജെ.​പി വി​ജ​യി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഡി.​എം.​കെ​യും പ്ര​തീ​ക്ഷ​യി​ലാ​ണ്. സ്ഥാ​നാ​ർ​ഥി സു​ധീ​ർ 20000ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടു​മെ​ന്നാ​ണ് അ​ൻ​വ​റി​ന്റെ അ​വ​കാ​ശ​വാ​ദം. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ സു​ധീ​ർ 2000ത്തി​നും 5000ത്തി​നും ഇ​ട​യി​ൽ വോ​ട്ടു​ക​ൾ പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFCPMChelakkara By Election 2024
News Summary - Chelakkara by-election
Next Story