Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​പ്ന​ങ്ങ​ൾ...

സ്വ​പ്ന​ങ്ങ​ൾ നെ​യ്യാ​നാ​വാ​തെ കു​ത്താ​മ്പു​ള്ളി

text_fields
bookmark_border
സ്വ​പ്ന​ങ്ങ​ൾ നെ​യ്യാ​നാ​വാ​തെ കു​ത്താ​മ്പു​ള്ളി
cancel
camera_alt

1. പാ​ഞ്ഞാ​ൾ പാ​ട​ത്ത് ഞാ​റു​ന​ട്ട ശേ​ഷം സ​മീ​പ​ത്തെ ക്ഷേ​ത്ര​മു​റ്റ​ത്ത് വി​ശ്ര​മി​ക്കു​ന്ന സ്ത്രീ​ക​ൾ  2. പാ​ഞ്ഞാ​ൾ പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന

ക​ർ​ഷ​ക​ൻ ക​ന​ക​ൻ

തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. അ​വ​യി​ൽ ര​ണ്ട് പ്ര​ധാ​ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പാ​ഞ്ഞാ​ൾ, തി​രു​വി​ല്വാ​മ​ല എ​ന്നി​വ. ഭാ​ര​ത​പ്പു​ഴ​ക്ക് സ​മീ​പ​മാ​ണ് തി​രു​വി​ല്വാ​മ​ല. പാ​ഞ്ഞാ​ൾ ഒ​രു ത​നി നാ​ട​ൻ ഗ്രാ​മ​മാ​ണ്. പാ​ഞ്ഞാ​ൾ, കി​ള്ളി​മം​ഗ​ലം, പൈ​ങ്കു​ളം എ​ന്നീ ഗ്രാ​മ​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. കൃ​ഷി ത​ന്നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ മു​ഖ്യ ജീ​വി​ത മാ​ർ​ഗം. 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​തി​രാ​ത്ര​മാ​ണ് പാ​ഞ്ഞാ​ളി​നെ പു​റം​ലോ​ക​ത്ത് ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. പാ​ഞ്ഞാ​ള്‍ ല​ക്ഷ്മി​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി ത​യാ​റാ​ക്കു​ന്ന യാ​ഗ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​തി​രാ​ത്രം പ്ര​സി​ദ്ധ​മാ​ണ്. അ​തി​രാ​ത്ര ഭൂ​മി​ക​ക്ക് ചു​റ്റു​മു​ള്ള വ​യ​ലു​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​റ​യാ​ൻ നൂ​റു​കൂ​ട്ടം പ​രാ​തി​ക​ളു​ണ്ട്. പാ​ഞ്ഞാ​ളി​ൽ ര​ണ്ടേ​ക്ക​ർ കൃ​ഷി​ഭൂ​മി​യു​ള്ള ക​ർ​ഷ​ക​നാ​ണ് ക​ന​ക​ൻ. മൂ​ന്ന് പ​ശു​ക്ക​ളു​മു​ണ്ട്. രാ​പ്പ​ക​ൽ കൃ​ഷി​യി​ട​ത്തി​ലാ​ണ് ജീ​വി​തം. അ​തി​നി​ടെ രാ​ഷ്ട്രീ​യം പ​റ​യാ​നൊ​ന്നും സ​മ​യ​മി​ല്ലെ​ന്ന് ക​ന​ക​ൻ പ​റ​യു​ന്നു. പ്ര​ത്യേ​ക പാ​ർ​ട്ടി​യി​ലൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​കു​മ്പോ​ൾ വോ​ട്ട് ചോ​ദി​ച്ച് എ​ല്ലാ​വ​രും വ​രും. ആ​രെ​ങ്കി​ലും ഒ​രാ​ൾ​ക്ക് വോ​ട്ട് ചെ​യ്യും. അ​തി​ന​പ്പു​റ​ത്തു​ള്ള രാ​ഷ്ട്രീ​യ​മൊ​ന്നും ക​ന​ക​ന് അ​റി​യി​ല്ല.

കി​ള്ളി​മം​ഗ​ലം ഗ്രാ​മ​ത്തി​ലെ പാ​ട​ത്ത് പ​ണി​യെ​ടു​ക്കാ​ൻ നി​ര​വ​ധി ക​ർ​ഷ​ക സ്ത്രീ​ക​ൾ എ​ത്താ​റു​ണ്ട്. പ​ല​രും കോ​ള​നി​ക​ളി​ൽ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു. ഏ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ങ്ങ​ളു​ള്ള സ​മ്പ​ന്ന​ർ​ക്കു​വേ​ണ്ടി​യാ​ണ് ഇ​വ​ർ വെ​യി​ലു​കൊ​ള്ളു​ന്ന​ത്. ദി​വ​സം 600 രൂ​പ​യാ​ണ് കൂ​ലി. പു​തി​യ ത​ല​മു​റ ക​ർ​ഷ​ക​വൃ​ത്തി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നി​ല്ല എ​ന്ന പ​രാ​തി​യും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

കു​ത്താ​മ്പു​ള്ളി​യി​ലെ വാ​ട​ക വീ​ട്ടി​ൽ നൂ​ൽ നേ​ർ​പ്പി​ക്കു​ന്ന സു​ഗ​ന്ധ

തി​രു​വി​ല്വാ​മ​ല​യി​ൽ​നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് കു​ത്താ​മ്പു​ള്ളി ഗ്രാ​മം. ഒ​രു വ​ശ​ത്ത് ഗാ​യ​ത്രി​പ്പു​ഴ സ്വ​ച്ഛ​ന്ദ​മാ​യി ഒ​ഴു​കു​ന്നു. മ​റു​ക​ര​യി​ൽ ഭാ​ര​ത​പ്പു​ഴ​യും മ​ത്സ​രി​ച്ചൊ​ഴു​കു​ന്നു. ത​റി​യു​ടെ ഒ​ച്ച​യ​ന​ക്ക​ങ്ങ​ള​ല്ലാ​തെ അ​ധി​കം ശ​ബ്ദ​മു​യ​ർ​ത്തി​പ്പോ​ലും കു​ത്താ​മ്പു​ള്ളി​ക്കാ​ർ സം​സാ​രി​ക്കാ​റി​ല്ല. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ലാ​യാ​ണ് കു​ത്താ​മ്പു​ള്ളി കൈ​ത്ത​റി ഗ്രാ​മം പ​ര​ന്നു​കി​ട​ക്കു​ന്ന​ത്. ഒ​ട്ടി​പ്പി​ടി​ച്ചു​നി​ൽ​ക്കു​ന്ന വീ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​യ​റി​ച്ചെ​ന്നാ​ൽ ഓ​രോ വീ​ട്ടു​തി​ണ്ണ​യി​ലും കൈ​ത്ത​റി​യു​ടെ താ​ളം കേ​ൾ​ക്കാം. കൊ​ല്ല​ങ്കോ​ട്ടു​നി​ന്ന് 47 വ​ർ​ഷം മു​മ്പ് വി​വാ​ഹം ക​ഴി​ച്ച് കു​ത്താ​മ്പു​ള്ളി​യി​ൽ എ​ത്തി​യ​താ​ണ് സു​ഗ​ന്ധ. ഇ​പ്പോ​ൾ 75 വ​യ​സ്സു​ണ്ട്. സു​ഗ​ന്ധ​യെ ഭ​ർ​ത്താ​വ് ഗു​ണ​ശേ​ഖ​ര​ൻ ആ​ണ് നെ​യ്ത്ത് പ​ഠി​പ്പി​ച്ച​ത്. മൂ​ന്ന് പെ​ൺ​മ​ക്ക​ളും നെ​യ്ത്തു​കാ​രാ​ണ്. കു​ത്താ​മ്പു​ള്ളി​യി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ കു​റ​ഞ്ഞ​പ്പോ​ൾ ഒ​രു മ​ക​ൾ തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി. വാ​ർ​ധ​ക്യ പെ​ൻ​ഷ​ന​ല്ലാ​തെ സു​ഗ​ന്ധ​ക്കും ഗു​ണ​ശേ​ഖ​ര​നും മ​റ്റ് വ​രു​മാ​ന​മി​ല്ല. സ്വ​ന്തം വീ​ട് വി​റ്റി​ട്ട് അ​വി​ടെ​ത്ത​ന്നെ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണി​പ്പോ​ൾ. പാ​വി​നു​ള്ള നൂ​ല് വെ​ള്ള​വും ക​ഞ്ഞി​വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് മ​യ​പ്പെ​ടു​ത്തി ച​ർ​ക്ക​യി​ൽ ചു​റ്റി​ക്കൊ​ടു​ത്താ​ൽ ചെ​റി​യ തു​ക കി​ട്ടും. അ​താ​ണ് ഏ​ക വ​രു​മാ​നം. ‘ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്തു. ഇ​ത്ത​വ​ണ വോ​ട്ട് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ദേ​ഷ്യം വ​രു​ന്നു’- സു​ഗ​ന്ധ പ​റ​യു​ന്നു.

47കാ​ര​നാ​യ പ​ര​ന്താ​മ​നും ഭാ​ര്യ ക​ലൈ​വാ​ണി​യും നെ​യ്ത്തു​കാ​രാ​ണ്. പ​ര​ന്താ​മ​ൻ പ​ക​ൽ തു​ണി​ക്ക​ട​യി​ൽ ജോ​ലി​ക്കു പോ​കും. ഒ​ഴി​വ് കി​ട്ടു​ന്ന സ​മ​യ​ത്താ​ണ് വീ​ട്ടി​ലെ ത​റി​യി​ൽ നെ​യ്ത്ത്. മൂ​ത്ത മ​ക​ൻ ടെ​ക്സ്റ്റ​യി​ൽ ടെ​ക്നോ​ള​ജി പ​ഠി​ക്കു​ന്നു. വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട സ​മൂ​ഹ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് പ​ര​ന്താ​മ​ൻ പ​റ​യു​ന്നു. സ​മീ​പ​ത്തെ രാ​മ​ലിം​ഗ സൗ​ഡേ​ശ്വ​രി ക്ഷേ​ത്ര​മാ​ണ് സ​മു​ദാ​യ​ത്തെ ഒ​രു​മി​പ്പി​ക്കു​ന്ന ഏ​ക ഘ​ട​കം. ആ​ർ​ക്കും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ന്നും സ​മ​യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യം സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന​ത്.

കു​ത്താ​മ്പു​ള്ളി​യി​ലെ വാ​ട​ക വീ​ട്ടി​ൽ ത​റി​യി​ൽ സാ​രി നെ​യ്യു​ന്ന പ​ര​ന്താ​മ​ൻ

പ്ര​ദേ​ശ​ത്തെ ഒ​രേ​യൊ​രു സ​ഹ​ക​ര​ണ സം​ഘ​മാ​ണ് കു​ത്താ​മ്പു​ള്ളി കൈ​ത്ത​റി നെ​യ്ത്ത് വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം. നെ​യ്ത് ക​ഴി​ഞ്ഞാ​ൽ സാ​രി​യും മു​ണ്ടു​ക​ളും ഇ​തേ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് തി​രി​കെ ന​ൽ​ക​ണം. സം​ഘം വ​ഴി​യാ​ണ് വി​ൽ​പ​ന. കു​ത്താ​മ്പു​ള്ളി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​യി​ര​ക്ക​ണ​ക്കി​ന് പ​ര​മ്പ​രാ​ഗ​ത കൈ​ത്ത​റി നെ​യ്ത്തു​കാ​രു​ണ്ടാ​യി​രു​ന്നു. സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 1500 ത​റി​ക​ളു​ണ്ടാ​യി​രു​ന്നു ഇ​വി​ടെ. 652 അം​ഗ​ങ്ങ​ളാ​ണ് സൊ​സൈ​റ്റി​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ് 185 അം​ഗ​ങ്ങ​ൾ തു​ണി നെ​യ്തി​രു​ന്നു. ഇ​പ്പോ​ഴ​ത് അ​മ്പ​തി​ലേ​ക്ക് കു​റ​ഞ്ഞു. അ​ങ്ങ​നെ കു​റ​യാ​ൻ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളു​ണ്ട്. പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​നം ഇ​ല്ലാ​ത്ത​തു​ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ആ​വ​ശ്യ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ നെ​യ്ത്തു​കാ​ർ​ക്ക് വാ​ങ്ങി​ന​ൽ​കാ​ൻ ക​ഴി​യാ​ത്ത വി​ധം പ്ര​ദേ​ശ​ത്തെ ഒ​രേ​യൊ​രു കൈ​ത്ത​റി നെ​യ്ത്ത് വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം സാ​മ്പ​ത്തി​ക​മാ​യി വ​ല​യു​ക​യാ​ണ്. നൂ​ൽ വാ​ങ്ങാ​നും മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി പ​ല​പ്പോ​ഴും ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കേ​ണ്ടി വ​രു​ന്നു. നെ​യ്ത്തു​കാ​രെ പ​ല​ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. ത​റി​ക്ക് പ്ര​ത്യേ​കം മീ​റ്റ​ർ സ്ഥാ​പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വൈ​ദ്യു​തി വ​കു​പ്പ് നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടി​ക്കാ​റു​ണ്ട്. മൂ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പ​റ​ഞ്ഞി​ട്ട് ഫ​ലം ക​ണ്ടി​ല്ലെ​ന്ന് പ​ര​ന്താ​മ​ൻ പ​റ​യു​ന്നു. കു​ടി​വെ​ള്ള പ്ര​ശ്നം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ന്നി​വ​ക്കും കു​ത്താ​മ്പു​ള്ളി​ക്കാ​ർ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. തൊ​ഴി​ൽ​മേ​ഖ​ല​യും വ​ലി​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്നു. ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കു​ത്താ​മ്പു​ള്ളി​ക്ക് വേ​ണ്ടി ഒ​രു അ​ന്താ​രാ​ഷ്ട്ര ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചാ​ൽ അ​ത് നാ​ടി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റു​മെ​ന്ന് പു​തു​ത​ല​മു​റ വി​ശ്വ​സി​ക്കു​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഈ ​കാ​ര്യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ​കൊ​ടു​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ത്താ​മ്പു​ള്ളി.

(അ​വ​സാ​നി​ച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chelakkara By Election 2024
News Summary - Chelakkara Bye election
Next Story