കോവിഡ് വ്യാപനം; ചെല്ലാനം ഹാർബർ അടച്ചു
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. മാർക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. എറണാകുളം മാർക്കറ്റിലെ മൂന്ന് തൊഴിലാളികൾക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നേരത്തേ കോവിഡ് സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾക്കും തമിഴ്നാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 12 പേർക്കാണ് എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് സ്ഥിരീകരിച്ചത്.
മാർക്കറ്റിലെ കൂടുതൽ ജോലിക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പേരുടെ സ്രവ പരിശോധന നടത്താനാണ് നീക്കം. എറണാകുളം മാർക്കറ്റ് നേരത്തേ അടച്ചിരുന്നു. മാർക്കറ്റിന് പുറമെ തോപ്പുംപടിയും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ല ഭരണകൂടം കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. മാസ്ക് ധരിക്കാത്തവർക്കെതിരെയും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.