ചെൈമ്പ പെരുമ കാക്കാൻ
text_fieldsതൃശൂർ: കർണാടകസംഗീതത്തിൽ ചെമ്പൈ പെരുമ കാക്കാൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ താവഴിയിൽനിന്നൊരു പുതുമുറക്കാരൻ- ഭരദ്വാജ് സുബ്രഹ്മണ്യം. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസുകാരനാണ്. ശാസ്ത്രീയസംഗീതത്തിൽ എ ഗ്രേഡ് നേടിയ ഭരദ്വാജ് തോടി രാഗത്തിൽ ‘കദൻ വാരികി’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതിയാണ് ആലപിച്ചത്.
സംഗീതജ്ഞനായ പിതാവ് വെള്ളിനേഴി സുബ്രഹ്മണ്യത്തിനു കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ച ഭരദ്വാജ് നാട്ടിലും മറുനാടുകളിലുമായി നൂറിലേറെ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഒമ്പതാം വയസ്സിൽ തുടങ്ങിയതാണ് കച്ചേരിപാടൽ. പിതാവിനൊപ്പം ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ പ്രശസ്ത സംഗീതസദസ്സുകളിലും പ്രഫഷനൽ കച്ചേരി നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു കേരള കലോത്സവങ്ങളിലും ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനക്കാരനാണ്. സാംസ്കാരിക കലകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സി.സി.ആർ.ടി സ്കോളർഷിപ് ലഭിക്കുന്നുണ്ട്.
ഘടം, ഗഞ്ചിറ, വയലിൻ തുടങ്ങി ഉപകരണ സംഗീതത്തിലും പരിശീലനം നേടുന്നുണ്ട്. ഇളയച്ഛൻ വെള്ളിനേഴി സതീഷാണ് മറ്റൊരു ഗുരു. മുത്തച്ഛൻ വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതർ ചെമ്പൈയുടെ ബന്ധുവും ശിഷ്യനുമാണ്. പിതാവ് സുബ്രഹ്മണ്യം പത്തിരിപ്പാല പേരൂർ ജി.എസ്.എസ്.ടി.ടി.ഐ അധ്യാപകനാണ്. വയനാട് പിണങ്ങോട് യു.പി സ്കൂൾ അധ്യാപികയായ അമ്മ മഞ്ജുവും സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.