ചെമ്പിരിക്ക ഖാദിയുടെ മരണം: യുവജനനേതാവിന് ബന്ധമുണ്ടെന്ന് പി.ഡി.പി
text_fieldsകാസർകോട്: ചെമ്പിരിക്ക ഖാദിയുടെ മരണവുമായി കാസര്‍കോട്ടെ യുവജനനേതാവിന് ബന്ധമുണ്ടെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇയാളെ ചോദ്യംചെയ്യുകയോ നുണപരിശോധന നടത്തുകയോ ചെയ്താല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിക്കും. എന്നാൽ, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും അവർ പറഞ്ഞു.
പ്രതികള്‍ രക്ഷപ്പെടാന്‍ സഹായമഭ്യര്‍ഥിച്ച് യുവനേതാവിെൻറ വീട്ടില്‍ 2014 നവംബര്‍ 26ന് ചര്‍ച്ച നടത്തിയിരുന്നു. ഖത്തറില്‍ നടന്ന ഹോട്ടല്‍ കൈമാറ്റം, ഹവാല ഇടപാടുകൾ എന്നിവയുമായി സംഭവത്തിന് ബന്ധമുണ്ട്. അന്തര്‍സംസ്ഥാന കുറ്റവാളികളുടെ ഇടപെടലുകളും കേസില്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ കക്ഷിചേരാനുള്ള ഹരജി എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചാല്‍ അടുത്തദിവസംതന്നെ തെളിവുകള്‍ കോടതിക്ക് കൈമാറുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സെക്രട്ടറി ഗോപി കുതിരക്കല്‍, ജില്ല പ്രസിഡൻറ് റഷീദ് മുട്ടുന്തല, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, റസാഖ് മൂലിയടുക്കം, റസാഖ് തങ്ങള്‍, ഉബൈദ് എന്നിവര്‍ സംബന്ധിച്ചു.
ചെമ്പിരിക്ക ഖാദിയുടെ മരണം: റിപ്പോര്‍ട്ടിന്മേല്‍ വിധി പറയുന്നത് മാറ്റി
കൊച്ചി: ചെമ്പിരിക്ക -മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസില്‍ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ വിധി പറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നവംബർ ഒമ്പതിലേക്ക് മാറ്റി. റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളണോ എന്ന കാര്യത്തില്‍ വിധി പറയാനിരിക്കെ, കേസില്‍ കക്ഷിചേരാന്‍ അപേക്ഷ വന്നതിെനത്തെുടര്ന്നാണ് തുടര്‍ നടപടി മാറ്റിവെച്ചത്. കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹ്യൂമൻറൈറ്റ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡൻറ് ഉമര്‍ ഫാറൂഖ് തങ്ങളാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അശ്റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ തന്നോട് നടത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് ഉമര്‍ ഫാറൂഖ് അപേക്ഷ നല്‍കിയത്.
തുടര്‍ന്നാവും അന്തിമ റിപ്പോര്ട്ടിന്മേലുള്ള വിധിയുടെ കാര്യം തീരുമാനിക്കുക. അതേസമയം ശബ്ദരേഖയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ആദൂര്‍ സ്വദേശി അശ്റഫിനെ പിന്നീടാരും കണ്ടിട്ടില്ല. കഴിഞ്ഞ ജനുവരി 25നാണ് പോസ്റ്റ്േമാര്‍ട്ടം റിപ്പോര്‍ട്ട്, വിദഗ്ധരുടെ നിരീക്ഷണങ്ങള്എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതക സാധ്യതയില്ലെന്നും ആത്മഹത്യാ പ്രേരണക്ക് തെളിവിെല്ലന്നും വ്യക്തമാക്കി സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന മുന്‍ നിലപാട് സി.ബി.ഐ ഈ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.