ചെമ്പഴന്തി ഗുണ്ടാ ആക്രമണം; പ്രതികൾ പിടിയിൽ
text_fieldsകഴക്കൂട്ടം: ചെമ്പഴന്തിയിലെ ഗുണ്ടാ അക്രമണത്തിൽ നാല് പ്രതികൾ പിടിയിൽ. ചെമ്പഴന്തിയിൽ വീട്ടമ്മയുടെ കഴുത്തിൽ വാളുെവച്ച് സ്വർണമാല കവരുകയും കടയും വീടും കാറും തകർത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ചെമ്പഴന്തി സ്വദേശി കരിക്ക് രതീഷ് എന്ന രതീഷ് (35), ചേങ്കോട്ടുകോണം സ്വദേശി പോപ്പി അഖിൽ (24), ഗാന്ധിപുരം സ്വദേശി ദീപു (28), അണിയൂർ കീരിക്കുഴി സ്വദേശി ശ്രീകുട്ടൻ (24) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് ചെമ്പഴന്തി കുണ്ടൂർകുളത്ത് വീട്ടമ്മയായ ഷൈലയുടെ കടയ്ക്കും വീട്ടിനും നേരെ സംഘം അക്രമം അഴിച്ചുവിട്ടത്. കടയിലെത്തിയ സംഘം ഷൈലയുടെ കഴുത്തിൽ വാളുവെച്ച് ആറര പവൻ സ്വർണമാല കവർന്നു.
കടയും വീടും വാഹനവും പൂർണമായും അടിച്ചുതകർത്തു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അടൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് കഴക്കൂട്ടം എ.സി.പി ഷൈനു തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.