ചെമ്പരിക്ക ഖാദിയുടെ മരണം: തുടരന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് സി.ബി.െഎ
text_fieldsകൊച്ചി: ചെമ്പരിക്ക-മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിൽ തുടരന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് സി.ബി.െഎ. വെള്ളിയാഴ്ച കേസ് പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് കേസ് മേയ് 25ലേക്ക് മാറ്റി. കേസ് വീണ്ടും പരിഗണിക്കുംമുമ്പ് അന്വേഷണംപൂർത്തിയാക്കി കോടതിയിൽ സി.ബി.െഎ റിപ്പോർട്ട് സമർപ്പിക്കും.
മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈകോടതിയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട കോടതി നിർദേശപ്രകാരമാണ് തുടരന്വേഷണം നടത്താൻ സി.ബി.െഎ തീരുമാനിച്ചത്. മൗലവി മരിച്ച ദിവസം രണ്ടുപേരെ തെൻറ ഒാേട്ടാറിക്ഷയിൽ അദ്ദേഹത്തിെൻറ വീടിന് സമീപം ഇറക്കിവിെട്ടന്ന ഓട്ടോ ഡ്രൈവർ ആദൂര്‍ സ്വദേശി അഷ്റഫിെൻറ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണത്തിന് സി.ബി.െഎ തയാറായത്. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ 2017ജനുവരി 23ന് സി.ജെ.എം കോടതിയിൽ തങ്ങൾ നൽകിയ അന്തിമ റിപ്പോർട്ട് തൽക്കാലം ഫയലിൽ സ്വീകരിക്കരുതെന്ന് സി.ബി.െഎതന്നെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.