അടച്ചുപൂട്ടിയ ചെമ്പ്ര എസ്‌റ്റേറ്റില്‍ കയറി തൊഴിലാളികള്‍ ചപ്പ് പറിച്ചു
text_fieldsമേപ്പാടി (വയനാട്): ലോക്കൗട്ട് 14 ദിവസം പിന്നിട്ടപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റില്‍ കടന്ന് കൊളുന്തുനുള്ളി പുതിയ സമര രീതിയുമായി തൊഴിലാളികള്‍ രംഗത്ത്. എരുമക്കൊല്ലി നമ്പര്‍ ഒന്ന്, നമ്പര്‍ രണ്ട് ഡിവിഷനുകളിലാണ് 250ല്‍പരം തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ജോലിക്കിറങ്ങിയത്. ഏജന്‍റ് മുഖേന തമിഴ്നാട്ടിലെ ഫാക്ടറികള്‍ക്ക് ചപ്പ് വില്‍ക്കാനും തീരുമാനമായി. പ്രകടനമായത്തെിയാണ് തൊഴിലാളികള്‍ തോട്ടത്തില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 27ന് ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി തൊഴിലാളികള്‍ സത്യഗ്രഹ സമരം നടത്തിവരുകയാണ്. ഇതിനിടയില്‍ നവംബര്‍ ഏഴിന് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച തീരുമാനത്തിലത്തൊതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് സമരം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
സമര സഹായ സമിതി കണ്‍വീനര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. അനില്‍കുമാര്‍, എന്‍.ഒ. ദേവസ്സി എന്നിവര്‍ സംസാരിച്ചു. ടി.എ. മുഹമ്മദ് സ്വാഗതം പറഞ്ഞു. ടി.ആര്‍. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ബാലകൃഷ്ണന്‍, ബി. സുരേഷ്ബാബു, എന്‍.പി. ചന്ദ്രന്‍, കെ. വിനോദ്, രാധ രാമസ്വാമി, എന്‍. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.