കൊച്ചിയിൽ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച
text_fieldsകൊച്ചി: നഗരത്തിലെ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ രാസചോർച്ച. ഇതുമൂലം കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ രൂക്ഷമായ ഗന്ധം പടർന്നു. പ്രകൃതവാതകത്തിന് ഗന്ധം നൽകുന്ന ടെർട്ട് ബ്യൂൈട്ടൽ മെർക്കപ്റ്റൺ ആണ് ചോർന്നത്.
രൂക്ഷഗന്ധം ഒഴിച്ച് നിർത്തിയാൽ മറ്റ് അപകടസാധ്യതകളില്ലെന്നും ചോർച്ച വേഗത്തിൽ അടച്ചുവെന്നും അദാനി കമ്പനി അധികൃതർ അറിയിച്ചു. ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് രാസവസ്തുവിനുള്ളത്. അതേസമയം, ദീർഘനേരം രാസവസ്തു ശ്വസിച്ചാൽ ത്വക്കിനും കണ്ണിനും അത് അസ്വസ്ഥതകളുണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ചില ആളുകളിൽ ഇത് ശ്വസതടസത്തിനും കാരണമായേക്കാം. തലവേദനയും ചിലർക്ക് അനുഭവപ്പെടാം. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെയുണ്ടായ ചോർച്ച ജനങ്ങളെ വലിയ രീതിയിൽ ആശങ്കയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.