ലോക്ഡൗണിലും സഹപാഠിക്ക് വീടൊരുക്കി ചെമ്മനാട്ടെ വിദ്യാർഥികൾ
text_fieldsചെമ്മനാട്: ലോക്ഡൗണിൽ ലോകം മുഴുവൻ നിശ്ചലമായ സാമ്പത്തിക മാന്ദ്യത്തിനിടയിലും വീട്ടിലെ പഴയ വസ്തുക്കൾ പെറുക്കി വിറ്റും പാട്ടപ്പിരിവ് നടത്തിയും സുമനസ്സുകളുടെ സഹായത്താൽ സഹപാഠിക്ക് വീട് നിർമിച്ചു നൽകിയിരിക്കുകയാണ് ചെമ്മനാട് ജമാഅത്ത് നാഷനൽ സർവിസ് സ്കീം യൂനിറ്റിലെ വളൻറിയർമാർ. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന എൻ.എൻ.എസ് സമിതി നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമാണം നടത്തിയത്. വിദ്യാർഥികളുടെ സ്നേഹക്കൂട്ടായ്മക്ക് സാമ്പത്തിക സഹായവുമായി സ്റ്റാഫ് കൗൺസിൽ, പി.ടി.എ, മാനേജ്മെന്‍റ്, പൂർവ വിദ്യാർഥികൾ, മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് ശാഖ, നാട്ടിലെ സുമനസ്സുകൾ എന്നിവരും കൂടെ ചേർന്നതോടെ പത്ത് വർഷമായി വാടക വീട്ടിൽ കഴിയുന്ന സഹപാഠിക്ക് വീടെന്ന സ്വപ്നം സഫലമായി. സ്നേഹവീടിെൻറ താക്കോൽ ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു കൈമാറി.
സ്കൂൾ മാനേജർ സി.ടി. അഹ്മദലി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഉത്തരമേഖല കോഒാഡിനേറ്റർ കെ. മനോജ് കുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.എ. ബദറുൽ മുനീർ, ഗ്രാമപഞ്ചായത്ത് മെംബർ അമീർ പാലോത്ത്, പി.ടി.എ വൈസ് പ്രസിഡന്‍റ് പി.എം. അബ്ദുല്ല, മദർ പി.ടി.എ പ്രസിഡന്‍റ് മിസ്രിയ, ജില്ല കോഒാഡിനേറ്റർ വി. ഹരിദാസ്, എം. മണികണ്ഠൻ, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ട്രഷറർ സി.എം. മുസ്തഫ, സ്കൂൾ കൺവീനർ സി.എച്ച്. റഫീഖ്, നിർമാണ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഒ.എസ്.എ സെക്രട്ടറി എൻജിനീയർ ഹാഫിസ് ചെമ്മനാട്, തമ്പാൻ നമ്പ്യാർ, അസ്ലി മച്ചിനടുക്കം, ശംസുദ്ദീൻ ചിറാക്കൽ, റഹൂഫ് ചെമ്മനാട്, പിരിസപ്പാട് കൂട്ടായ്മ പ്രതിനിധി സബാഹ്, അധ്യാപകരായ ആർ. രാജേഷ്, ജിജി തോമസ്, എ.ബി. അൻവർ, ഉമറുൽ ഫാറൂഖ്, വളൻറിയർ ലീഡർമാരായ അഹ്നാസ് മാക്കോട്, ബിഎച്ച്. ജിഫ, നിഹാദ് സുലൈമാൻ, ഷസാന, അരുന്ധതി എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ഡോ. സുകുമാരൻ നായർ സ്വാഗതവും പ്രോഗ്രാം ഓഫിസർ പി.ഇ.എ. റഹ്മാൻ പാണത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.