പുലിയെ കണ്ടതായി നാട്ടുകാര്‍; കാട്ടുപൂച്ചയെന്ന് വനപാലകര്‍
text_fieldsകാസര്‍കോട്: പുലിപ്പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നു. അതേസമയം കാല്പാടുകള് കാട്ടുപൂച്ചയുടേതാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ചെമ്മനാട് പാലിച്ചിയടുക്കം പാലോത്ത് ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രിയോടെ പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയത്.
ഒരു സ്ത്രീയും മറ്റുചിലരും പുലിയെ കണ്ടതായി ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞദിവസം പുലർച്ച രേണ്ടാടെ പൊയിനാച്ചി ശിവപുരം ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. എന്നാൽ, കാട്ടുപൂച്ച കോഴികളെയോ മറ്റോ തേടി വന്നതായിരിക്കുമെന്നാണ് വനംവകുപ്പ് അധികൃതർ സംശയിക്കുന്നത്.
കഴിഞ്ഞദിവസം ചെട്ടുംകുഴി ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.