തിരിച്ചടിയില്ല; 'ചെണ്ട' സ്ഥിരം ചിഹ്നമാക്കും –പി.ജെ. ജോസഫ്
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയെന്ന പ്രചാരണം തെറ്റാണെന്ന് പി.ജെ. ജോസഫ്. പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ മികച്ച നേട്ടമുണ്ടാക്കി. അഞ്ച് ജില്ല പഞ്ചായത്തിൽ ഡിവിഷനുകളിൽ നാലിലും വിജയിച്ചു. ഒരെണ്ണത്തിലാണ് കോൺഗ്രസ് ജയിച്ചത്. 13ൽ എട്ട് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന് ലഭിച്ചു. തൊടുപുഴ, കട്ടപ്പന നഗരസഭകൾ യു.ഡി.എഫ് ഭരിക്കും. ഇടുക്കി, തൊടുപുഴ നിയമസഭ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് വിജയം. ഇടുക്കിയിൽ ചെണ്ട ചിഹ്നത്തിൽ 87 പേർ ജയിച്ചപ്പോൾ രണ്ടിലയിൽ 44 പേരാണ് ജയിച്ചത്.
ജോസ് കെ. മാണി ഇടുക്കി ജില്ല പഞ്ചായത്തിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. ജോസഫ് വിഭാഗത്തിലെ പ്രമുഖരായ നേതാക്കൾ എല്ലാം ജയിച്ചു. പാലായിൽ ജോസ് വിഭാഗം വലിയ നേട്ടമുണ്ടാക്കിയെന്ന പ്രചാരണത്തിൽ കഴമ്പില്ല. പാലാ നഗരസഭയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ തവണ 17 സീറ്റാണ് ലഭിച്ചത്. ഇത്തവണ ജോസിന് ഒമ്പത് സീറ്റ് മാത്രമാണുള്ളത്.
പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മികച്ച വിജയം ജോസഫ് വിഭാഗത്തിനാണ്. കരൂർ പഞ്ചായത്ത് മാത്രമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരസഭകളിൽ ജോസഫ് വിഭാഗത്തിന് നേട്ടമുണ്ടാക്കാനായി. കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിലെല്ലാം തങ്ങൾ തന്നെയാണ് വിജയിച്ചിരിക്കുന്നത്. ഇടതിെൻറ ജയം ജയമായി അംഗീകരിക്കുെന്നന്നും ജോസഫ് പറഞ്ഞു.
മധ്യകേരളത്തിൽ ജോസ് കെ. മാണി ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ജോസ് കെ. മാണിയെ തിരിച്ചുെകാണ്ടുവരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെന്ന് കരുതുന്നില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.