Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി രണ്ടാമത്: സജി...

ബി.ജെ.പി രണ്ടാമത്: സജി ചെറിയാന്‍റെ പ്രസ്താവന തള്ളി കോടിയേരി

text_fields
bookmark_border
ബി.ജെ.പി രണ്ടാമത്: സജി ചെറിയാന്‍റെ പ്രസ്താവന തള്ളി കോടിയേരി
cancel

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമെന്ന എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പിലെ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും കോടിയേരി പറഞ്ഞു. 

ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് വിജയം ഉറപ്പായതോടെ കോൺഗ്രസിന് രക്ഷപ്പെടാൻ ബി.ജെ.പിയുടെ സഹായം പരസ്യമായിതന്നെ തേടിയതിന് തെളിവാണ് ബി.ജെ.പിക്കാരും യു.ഡി.എഫിന് വോട്ടുചെയ്യണമെന്ന എ.കെ. ആൻറണിയുടെ അഭ്യർഥനയെന്ന് കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.ചെങ്ങന്നൂരിൽ യു.ഡി.എഫും ആർ.എസ്.എസും തമ്മിലുള്ള അവിഹിതബന്ധം വ്യക്തമായി. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയു എന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിയവരാണ് ഇപ്പോൾ ബി.ജെ.പിയുടെ സഹായം അഭ്യർഥിച്ചിരിക്കുന്നത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ ബി.ജെ.പിയുടെ ഒ. രാജഗോപാലിനെ വിജയിപ്പിക്കാൻ കോൺഗ്രസ് നൽകിയ സഹായമാണ് ചെങ്ങന്നൂരിൽ തിരികെ നൽകാൻ   ആൻറണി ആവശ്യപ്പെടുന്നത്​. ആൻറണി പറയുന്നത് ബി.ജെ.പി സഹായിക്കണമെന്നാണ്. ഹൈക്കമാൻഡി​​​െൻറ പ്രതിനിധിയായ എ.കെ. ആൻറണി ആർ.എസ്​.എസ്​ നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യനീക്കത്തി​​​െൻറ ഭാഗമാണിത്. പരാജയഭീതിയിൽ തെറ്റായ നിലപാടാണ് ആൻറണി സ്വീകരിക്കുന്നത്. എൽ.ഡി.എഫിനെതിരെ ശരിയായ രാഷ്​ട്രീയ പോരാട്ടം നടത്താൻ കഴിയാതെ യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് രാഷ്​ട്രീയ പാപ്പരത്തമാ​െണന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് ചെങ്ങന്നൂരിൽ വിജയകുമാറിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്​. കുറി തൊടാത്തതുകൊണ്ടാണോ വിഷ്ണുനാഥിന് സീറ്റ് നൽകാതിരുന്നത്. തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ചെങ്ങന്നൂരിലും പ്രയോഗിക്കുന്നത്. അത് ചെങ്ങന്നൂരിൽ വിലപ്പോവില്ല -കോടിയേരി പറഞ്ഞു.

കോടിയേരിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ യു.ഡി.എഫ് പരാതി നൽകി
ചെങ്ങന്നൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന പ്രസ്താവനക്കെതിരെയാണ് പരാതി. സി.പി.എം മുഖപത്രത്തിൽ കഴിഞ്ഞ 18ന്​ കോടിയേരി എഴുതിയ ലേഖനമാണ് പരാതിക്കാധാരം.

ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താനാണ് ഹിന്ദുസംഘടനയുടെ ഭാരവാഹിയായ ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കിയതെന്ന്​ കോടിയേരി ആരോപിച്ചിരുന്നു. കോണ്‍ഗ്രസി​​​െൻറ ഒത്തുകളി രാഷ്​ട്രീയമാണിതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സി.പി.എം നേതാവും പത്രത്തി​​​െൻറ ചീഫ് എഡിറ്ററുമായ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് മാനനഷ്​ടത്തിന് വക്കീല്‍ നോട്ടീസും അയച്ചു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ്​ കോടിയേരിയുടെ പ്രതികരണം.

ഏഴ് ദിവസത്തിനുള്ളില്‍ ആരോപണങ്ങൾ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ 10 കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കോൺഗ്രസ്​ അയച്ച നോട്ടീസില്‍ പറയുന്നത്. ചെറിയനാട് കൊല്ലകടവ് സ്വദേശി വാസുദേവന്‍ നായർക്കെതിരെയും നോട്ടീസ്​ അയച്ചു. ഇദ്ദേഹം വാങ്ങിയ 22 സ​​െൻറ്​ വസ്തുവിലേക്കുള്ള നടപ്പുവഴി സംബന്ധിച്ച കേസില്‍ വിജയകുമാര്‍ എതിര്‍കക്ഷിയുമായി ഒത്തുകളിച്ച് തോറ്റുകൊടു​െത്തന്നായിരുന്നു​ വാസുദേവന്‍ നായരുടെ ആരോപണം. ആരോപണങ്ങൾക്ക്​ പിന്നില്‍ തെരഞ്ഞെടുപ്പുരംഗത്ത് പരാജയഭീതിയുള്ള ചിലരാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsChengannur By ElectionSaji Cheriyan
News Summary - Chengannur By Election: Kodiyeri Reject to Saji Cherian Statement -Kerala News
Next Story