ചെങ്ങന്നൂർ - പമ്പ വേഗ റെയിൽപാത അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയെന്ന്
text_fieldsന്യൂഡൽഹി: ചെങ്ങന്നൂർ-പമ്പ വേഗ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയതായി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
പദ്ധതിയുടെ അനുമതിക്കായുള്ള അന്തിമ നടപടികൾ വിശദമായ പദ്ധതി റിപ്പോർട്ടും ട്രാഫിക് ആവശ്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുതകളും വിശദമായി തയാറാക്കിയശേഷം മാത്രമേ പരിഗണിക്കാനാവൂവെന്നും മന്ത്രി വ്യക്തമാക്കി..
ചെങ്ങന്നൂരിന്റെ വികസനസ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്ന പദ്ധതിയാകും ചെങ്ങന്നൂർ ശബരിമല റെയിൽവേ പദ്ധതിയെന്നും ശബരിമല തീർഥാടകരുടെ സുഗമമായ യാത്ര ഉൾപ്പെടെയുള്ളവ പദ്ധതി നടപ്പിൽവന്നാൽ സാക്ഷാത്കരിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 75 കി.മീ. ദൈർഘ്യമുള്ളതാണ് ചെങ്ങന്നൂർ-പമ്പ വേഗ റെയിൽ പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.