ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; 30,000 രൂപ കണ്ടെത്തി
text_fieldsചെങ്ങന്നൂർ: കൈക്കൂലി ചോദിച്ചെന്ന പരാതിയെതുടർന്ന് ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആലപ്പുഴ വിജലൻസ് ആൻറ് ആൻറി കറപ്ഷൻ വിഭാഗം ഡിവൈ.എസ്.പി റെക്സ് ബോബി അരവിെൻറ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
രജിസ്ട്രാർ ഓഫീസിൽ ഫയലുകൾക്കിടയിൽ സൂക്ഷിച്ച മുറിയിൽ നിന്നും ഒരു ഉദ്യോഗസ്ഥന്റെ മേശക്കു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുമായി 29,900രൂപ കണ്ടെത്തി. റെക്കോഡ് മുറിയിൽ നടത്തിയ പരിശോധനയിൽ തുക എഴുതിയ വെളളക്കവറുകളും കണ്ടെത്തി. വിദേശത്ത് ജോലിചെയ്യുന്ന മുളക്കുഴ സ്വദേശി ഡോ. റെജി പവ്വർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്യുന്നതിനായി എത്തിയപ്പോൾ 1000രൂപ കൈക്കൂലി ചോദിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
വിജിലൻസ് സി.ഐ സ്ക്കറിയാ തോമസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് പരിശോധന നടത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച പരിശോധന രാത്രി 7.35നാണ് അവസാനിച്ചത്. പൊതുജനങ്ങൾക്ക് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് വൻ തോതിൽ കൈക്കൂലി നൽകേണ്ടതുണ്ടെന്ന തരത്തിൽ വ്യാപക പരാതിയാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.