Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂർ: മാണിയോട്​...

ചെങ്ങന്നൂർ: മാണിയോട്​ അയിത്തമില്ലെന്ന്​ എ.​െക ആൻറണി

text_fields
bookmark_border
ചെങ്ങന്നൂർ: മാണിയോട്​ അയിത്തമില്ലെന്ന്​ എ.​െക ആൻറണി
cancel

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടിനോട്​ അയിത്തമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ എ.കെ ആൻറണി. എന്നാൽ മാണിയുമായുള്ള സഹകരണത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​ യു.ഡി.എഫാണ്​. തെരഞ്ഞെടുപ്പ്​ രാഷ്​​ട്രീയത്തിൽ ഒരു വോട്ടിനോടും അയിത്തമില്ലെന്നും എ.കെ ആൻറണി പറഞ്ഞു. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏത്​ മുന്നണിക്ക്​ പിന്തുണ നൽകുമെന്ന്​ കേരള കോൺഗ്രസ്​ ഇതുവരെ വ്യക്​തമാക്കിയിട്ടില്ല. ​േകാൺഗ്രസും സി.പി.എമ്മും മാണിയുടെ വോട്ട്​ സ്വീകരിക്കുമെന്ന്​​ അറിയിച്ചിട്ടുണ്ട്​. അതേ സമയം, ഇതിന്​ വിരുദ്ധമായ നിലപാടാണ്​ സി.പി.​െഎ സ്വീകരിക്കുന്നത്​. ഇത്​ എൽ.ഡി.എഫിന്​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.

അതേ സമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്ക്​ പിന്തുണ നൽകണമെന്ന കാര്യത്തിൽ ചർച്ച നടത്താനായി കേരള കോൺഗ്രസ്​ സ്​റ്റിയറിങ്​ കമ്മിറ്റി യോഗം 11ന്​ ചേരുന്നുണ്ട്​. മനസാക്ഷി വോട്ടിന്​ മാണി ആഹ്വാനം നൽകാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressk.m manikerala newsmalayalam newsChenganur byelection
News Summary - Chenganur byelection-Kerala news
Next Story