ചെങ്ങറ കോളനി: ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
text_fieldsപെരിയ: ചെങ്ങറ പുനരധിവാസ കോളനിയിലെ മുഴുവനാളുകൾക്കും ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പട്ടികജാതി–വർഗ വിഭാഗങ്ങൾക്ക് എട്ട് സെന്റ് പുരയിടവും 42 സെന്റ് കൃഷിയിടവും മറ്റുള്ളവർക്ക് എട്ട് സെന്റ് പുരയിടവും 17 സെന്റ് കൃഷിയിടവും നൽകണമെന്ന കരാർ സർക്കാർ പാലിച്ചിട്ടില്ല. ചെങ്ങറക്കാരെ സർക്കാർ നിരന്തരമായി അവഗണിക്കുകയും പരാതികൾ പരിഹരിക്കാൻ തയാറാവാത്ത സാഹചര്യത്തിലുമാണ് ബഹുജനപ്രക്ഷോഭം നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.
ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹ്മൂദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. കൺവീനർമാരായ സി.എ. യൂസുഫ്, വി.സി. മണിയൻ, രവീന്ദ്രൻ, പി.എ. ശശി, മജീദ് നരിക്കോടൻ, സി.എച്ച്. മുത്തലിബ്, ടി.കെ. അഷ്റഫ്, കെ. ജോയി, ബാലൻ, ഓമന, നബീസ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജന. കൺവീനർ തങ്കപ്പൻ എരുമേലി സ്വാഗതവും ഗണേശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.